---
title: " ആരോഗ്യപ്രശ്നം ...! എംവി ഗോവിന്ദൻ്റെ വികസന മുന്നേറ്റ യാത്രയിൽ പികെ ശശി പങ്കെടുക്കില്ല"
english_title: "PKSasi will not participate in MV Govindan's development journey"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342100/pksasi-will-not-participate-in-mv-govindans-development-journey"
published_at: "2026-02-15T12:38:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6991717f9f658_mv.jpg"
keywords: []
---

#  ആരോഗ്യപ്രശ്നം ...! എംവി ഗോവിന്ദൻ്റെ വികസന മുന്നേറ്റ യാത്രയിൽ പികെ ശശി പങ്കെടുക്കില്ല

> **Lead Summary:** **പാലക്കാട്: **സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ യാത്രയിൽ പികെ ശശി പങ്കെടുക്കില്ലെന്ന് വിവരം. ഇന്ന് വൈകീട്ട് 4 മണിയ്ക്ക് മണ്ണാർക്കാട് നടക്കുന്ന പരിപാടിയിലാണ് പികെ ശശി പങ്കെടുക്കില്ലെന്ന വിവരം പുറത്തുവരുന്നത്.

## Article Content

**പാലക്കാട്: **സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ യാത്രയിൽ പികെ ശശി പങ്കെടുക്കില്ലെന്ന് വിവരം. ഇന്ന് വൈകീട്ട് 4 മണിയ്ക്ക് മണ്ണാർക്കാട് നടക്കുന്ന പരിപാടിയിലാണ് പികെ ശശി പങ്കെടുക്കില്ലെന്ന വിവരം പുറത്തുവരുന്നത്.

എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടാണ് ജാഥയിൽ പങ്കെടുക്കാത്തതെന്നാണ് പികെ ശശിയുടെ പ്രതികരണം. ഏറെ നാളായി പാർട്ടിയുമായി ഇടഞ്ഞുനിൽക്കുകയാണ് ശശി.

അതേസമയം, നാളെ നടക്കാനിരിക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ജാഥയിലും ശശി പങ്കെടുക്കില്ലെന്നാണ് വിവരം. യുഡിഎഫ് സ്ഥാനാർത്ഥിയായി പികെ ശശി ഒറ്റപ്പാലത്ത് മത്സരിക്കാൻ നീക്കമുണ്ടെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു.

ജാഥയിൽ പങ്കെടുക്കില്ലെന്ന് പാർട്ടിയെ അറിയിച്ചിട്ടില്ലെന്ന് ശശി പ്രതികരിച്ചു. അതിൻ്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ശശി പറഞ്ഞു. നേരത്തെ, പികെ ശശിയ്ക്കെതിരെയാണ് എംവി ​ഗോവിന്ദൻ പരാമർശം നടത്തിയത്.

ശശിയ്ക്ക് പാർട്ടിയുമായി പ്രശ്നമുണ്ടെന്നും അതു കൊണ്ടാണ് ബ്രാഞ്ച് മെംബറായി മാത്രം ഇരിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. ശശിയെന്നല്ല ആര് പോയാലും സിപിഎമ്മിന് പ്രശ്നമില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342100/pksasi-will-not-participate-in-mv-govindans-development-journey)