---
title: "'മാറാത്തതായി ഒന്നുമില്ല'; ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ തീരുമാനം എടുക്കും -  എം വി ഗോവിന്ദൻ"
english_title: "Government will take decision on Sabarimala women's entry, says MVGovindan."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342097/government-will-take-decision-on-sabarimala-womens-entry-says-mvgovindan"
published_at: "2026-02-15T11:56:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69916732d3cad_mv.jpg"
keywords: []
---

# 'മാറാത്തതായി ഒന്നുമില്ല'; ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ തീരുമാനം എടുക്കും -  എം വി ഗോവിന്ദൻ

> **Lead Summary:** **തിരുവനന്തപുരം: **സർക്കാർ കോടതിയിൽ പറയുന്ന കാര്യം തനിക്ക് പറയാനാവില്ല.** **ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ തീരുമാനം എടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

## Article Content

**തിരുവനന്തപുരം: **സർക്കാർ കോടതിയിൽ പറയുന്ന കാര്യം തനിക്ക് പറയാനാവില്ല.** **ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ തീരുമാനം എടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

വിശ്വാസികളുടെ താല്പര്യവും ജനാധിപത്യവും സംരക്ഷിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കോടതി പറഞ്ഞപ്പോഴാണ് യുവതികളെ കയറ്റിയത്. ജനാധിപതൃത്തിൻ്റെ അന്തസ് സംരക്ഷിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ശബരിമല വിഷയത്തിൽ സിപിഐഎം നിലപാട് മാറുമോയെന്ന ചോദ്യത്തിന് മാറാത്തതായി ഒന്നുമില്ലെന്നായിരുന്നു എം വി ഗോവിന്ദൻ പ്രതികരിച്ചത്.

ആഗോള അയ്യപ്പ സംഗമം ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ണമല്ല. ദേവസ്വം ബോര്‍ഡിന്‍റെ മുന്നില്‍ റിപ്പോര്‍ട്ട് വന്നിട്ടില്ലയെന്നും പൂര്‍ണ റിപ്പോര്‍ട്ട് വരട്ടെ അപ്പോൾ പ്രതികരിക്കാമെന്നുമായിരുന്നു എംവി ഗോവിന്ദന്‍ പറഞ്ഞത്. തികച്ചും തെറ്റായ അപാകത നിറഞ്ഞ റിപ്പോര്‍ട്ടാണിത്. അതില്‍ പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന 2018 ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് പരിഗണിക്കുക. 2019 ന് ശേഷം ആദ്യമായാണ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342097/government-will-take-decision-on-sabarimala-womens-entry-says-mvgovindan)