---
title: "നിയന്ത്രണം വിട്ട കാർ ബസ്സിലേക്ക് പാഞ്ഞുകയറി; നാല് വിദ്യാർത്ഥികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം"
english_title: "Bengaluru car hits bus in accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342095/bengaluru-car-hits-bus-in-accident-new-"
published_at: "2026-02-15T11:49:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699165eaa953f_accident.jpg"
keywords: []
---

# നിയന്ത്രണം വിട്ട കാർ ബസ്സിലേക്ക് പാഞ്ഞുകയറി; നാല് വിദ്യാർത്ഥികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം

> **Lead Summary:** **ബെംഗളൂരു: ** ബെംഗളൂരു നെലമംഗലയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സിൽ ഇടിച്ച് അപകടം . അഞ്ച് യുവാക്കൾക്ക് ദാരുണാന്ത്യം .

## Article Content

**ബെംഗളൂരു: ** ബെംഗളൂരു നെലമംഗലയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സിൽ ഇടിച്ച് അപകടം . അഞ്ച് യുവാക്കൾക്ക് ദാരുണാന്ത്യം .

ദുർഗ പ്രസാദ്, കേശവ്, ലളിത്, ഹർഷിത്, ധനുഷ് എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ നാലുപേർ കോളേജ് വിദ്യാർത്ഥികളാണ്. നാലുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്.

തുംകൂരു ഭാഗത്തേക്ക് പോകുകയായിരുന്നു ടാറ്റ ഇൻഡിക്ക കാറിൽ സഞ്ചരിച്ചിരുന്നവർ. നിയന്ത്രണം വിട്ട് ഡിവൈഡർ മറികടന്നാണ് കാർ, എതിർ ദിശയിൽ വന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചത്. സിസിടിവി ടെക്‌നിഷ്യൻ ആയ ഹർഷിതിന്റെതായിരുന്നു കാർ.  

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342095/bengaluru-car-hits-bus-in-accident-new-)