---
title: "  നോമ്പുതുറ വിഭവങ്ങളിൽ 'കുഞ്ഞിപ്പത്തൽ' തന്നെ ഹീറോ! ഈ രുചിക്ക് പകരം വെക്കാൻ മറ്റൊന്നില്ല..."
english_title: "Kunjipathal recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342089/kunjipathal-recipe-new"
published_at: "2026-02-15T11:13:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69915de5baee9_ft.jpg"
keywords: []
---

#   നോമ്പുതുറ വിഭവങ്ങളിൽ 'കുഞ്ഞിപ്പത്തൽ' തന്നെ ഹീറോ! ഈ രുചിക്ക് പകരം വെക്കാൻ മറ്റൊന്നില്ല...

> **Lead Summary:** ** **ഇഫ്താർ വിരുന്നിൽ ഒരുക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് കുഞ്ഞിപ്പത്തൽ. പണ്ട് ഉമ്മൂമ്മമാർ അരി കുതിർത്ത് ഉരലിൽ ഇടിച്ച് തയ്യാറാക്കിയിരുന്ന ഈ വിഭവം ഇന്ന് പുതുതലമുറയും നെഞ്ചേറ്റിയിരിക്കുകയാണ്.

## Article Content

** **ഇഫ്താർ വിരുന്നിൽ ഒരുക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് കുഞ്ഞിപ്പത്തൽ. പണ്ട് ഉമ്മൂമ്മമാർ അരി കുതിർത്ത് ഉരലിൽ ഇടിച്ച് തയ്യാറാക്കിയിരുന്ന ഈ വിഭവം ഇന്ന് പുതുതലമുറയും നെഞ്ചേറ്റിയിരിക്കുകയാണ്.

മലബാറിലെ വീടുകളിൽ വിരുന്നുകാർ വരുമ്പോൾ തയ്യാറാക്കുന്ന ആ സ്പെഷ്യൽ 'ചിക്കൻ കുഞ്ഞിപ്പത്തൽ' എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം . ചിക്കൻ ഗ്രേവിയുടെ മസാലയും ആവിയിൽ വേവിച്ച കുഞ്ഞിപ്പത്തലിന്റെ മയവും ചേരുമ്പോൾ കിട്ടുന്ന ആ രുചി ഒന്ന് വേറെ തന്നെയാണ് .

**ചേരുവകൾ**

അരിപ്പൊടി 

ചിക്കൻ 

സവാള 

തക്കാളി 

പച്ചമുളക് 

ഇഞ്ചി വെളുത്തുള്ളി ചതച്ചത് 

ഓയിൽ

മഞ്ഞൾപ്പൊടി

മുളകുപൊടി 

മല്ലിപ്പൊടി 

ഗരംമസാലപ്പൊടി

കറിവേപ്പില

മല്ലിയില

വെള്ളം 

തേങ്ങചിരകിയത് 

ചെറിയ ഉള്ളി

പെരുംജീരകം

ഉപ്പ് 

തേങ്ങ 

ചെറിയുള്ളി 

പെരുംജീരകം 

നെയ്യ് 

കറിവേപ്പില

ചെറിയുള്ളി 

തയ്യാറാക്കുന്ന വിധം 

** എരിവുള്ള ചിക്കൻ ഗ്രേവി**

*പ്രഷർ കുക്കറിൽ എണ്ണ ചൂടാക്കി സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.*

*തക്കാളി ചേർത്ത് ഉടഞ്ഞ ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് മൂപ്പിക്കുക.*

*ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്ത് നന്നായി യോജിപ്പിക്കുക. കറിവേപ്പിലയും മല്ലിയിലയും പാകത്തിന് വെള്ളവും ചേർത്ത് വേവിച്ചെടുക്കാം.*

**കുഞ്ഞിപ്പത്തൽ മാജിക്**

*അരിപ്പൊടിയിൽ തേങ്ങാക്കൂട്ടും ഉപ്പും ചേർത്ത് നന്നായി കുഴയ്ക്കുക.*

*ഇതിൽ നിന്നും ചെറിയ ഉരുളകളെടുത്ത് കൈവെള്ളയിൽ വെച്ച് ചെറുതായി ഒന്ന് പ്രസ് ചെയ്ത് കുഞ്ഞിപ്പത്തലിന്റെ രൂപത്തിലാക്കുക.*

*ഇത് 30 മിനിറ്റ് ആവിയിൽ (Steam) വേവിച്ചെടുക്കുക.*

**ഫൈനൽ മിക്സിങ്**

*ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി ചെറിയുള്ളി, കറിവേപ്പില, തേങ്ങാക്കൂട്ട് എന്നിവ ചേർത്ത് മൂപ്പിക്കുക.*

*ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ ചിക്കൻ ഗ്രേവി ചേർത്ത് നന്നായി വറ്റിച്ചെടുക്കുക.*

*മസാല കുറുകി വരുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന കുഞ്ഞിപ്പത്തൽ ചേർത്ത് പതുക്കെ ഇളക്കുക. മുകളിൽ അല്പം ഗരം മസാലയും മല്ലിയിലയും കൂടി വിതറിയാൽ സംഗതി കിടുക്കും*

*
*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342089/kunjipathal-recipe-new)