---
title: "ആറ് ദിവസത്തെ തിരച്ചിലിനൊടുവിൽ ദുഃഖവാർത്ത; കാലിഫോർണിയയിൽ മലയാളി വിദ്യാർത്ഥി സാകേതിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Malayali student Saket found dead in California"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342074/malayali-student-saket-found-dead-in-california"
published_at: "2026-02-15T09:38:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6991478b63c9f_kaliforniya_death.jpg"
keywords: []
---

# ആറ് ദിവസത്തെ തിരച്ചിലിനൊടുവിൽ ദുഃഖവാർത്ത; കാലിഫോർണിയയിൽ മലയാളി വിദ്യാർത്ഥി സാകേതിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** വാഷിംഗ്ടണ്‍: അമേരിക്കയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥി സാകേത് ശ്രീനിവാസയ്യനെ മരിച്ച നിലയിൽ കണ്ടെത്തി. കാണാതായി ആറ് ദിവസത്തിന് ശേഷമാണ് കാലിഫോർണിയയിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. യുഎസിലെ ഇന്ത്യൻ കോൺസുലേറ്റ് മരണവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു.

## Article Content

വാഷിംഗ്ടണ്‍: അമേരിക്കയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥി സാകേത് ശ്രീനിവാസയ്യനെ മരിച്ച നിലയിൽ കണ്ടെത്തി. കാണാതായി ആറ് ദിവസത്തിന് ശേഷമാണ് കാലിഫോർണിയയിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. യുഎസിലെ ഇന്ത്യൻ കോൺസുലേറ്റ് മരണവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു.

സാകേതിനെ കാണാനില്ലെന്ന വിവരം മറ്റ് വിദ്യാർത്ഥികളാണ് അറിയിച്ചത്. സുഹൃത്തിനെ കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ച് ലിങ്ക്ഡ്ഇനില്‍ പോസ്റ്റ് ചെയ്തതോടെയാണ് കാണാതായ വിവരം പുറത്ത് വരുന്നത്. ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലാണ് സാകേത് പഠിച്ചിരുന്നത്. അന്‍സ തടാകത്തിന് സമീപമാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. ഇവിടെ ലാപ് ടോപ്പ് അടക്കം ബാഗും കണ്ടെത്തിയിരുന്നു. കര്‍ണാകട സ്വദേശിയാണ് സാകേത് ശ്രീനിവാസയ്യ. 2025 ല്‍ ഐഐടി മദ്രാസില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിടെക് ബിരുദം നേടി. നിലവില്‍ യുസി ബെര്‍ക്ക്‌ലിയില്‍ നിന്ന് കെമിക്കല്‍ ആന്‍ഡ് ബയോമോളിക്യുലാര്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം വിദ്യാര്‍ത്ഥിയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342074/malayali-student-saket-found-dead-in-california)