---
title: "ചൂടുകാലത്തെ മുഖക്കുരുവിനോട് വിട പറയാം; തിളക്കമുള്ള ചർമ്മത്തിനായി ഈ  കാര്യങ്ങൾ ശ്രദ്ധിക്കൂ..."
english_title: "Here are some things you can do to get rid of acne:"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342071/here-are-some-things-you-can-do-to-get-rid-of-acne"
published_at: "2026-02-15T08:23:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69913569a1290_heakth.jpg"
keywords: []
---

# ചൂടുകാലത്തെ മുഖക്കുരുവിനോട് വിട പറയാം; തിളക്കമുള്ള ചർമ്മത്തിനായി ഈ  കാര്യങ്ങൾ ശ്രദ്ധിക്കൂ...

> **Lead Summary:** ** **ചൂട് കൂടി വരികയാണ്. ഈ സമയത്താണ് നമ്മളെ തടി പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നത്. അതിനൊപ്പം തന്നെ നമ്മളെ തേടി പല ചർമപ്രശ്നങ്ങളും വരും. അതിലൊന്നാണ് മുഖക്കുരു.

## Article Content

** **ചൂട് കൂടി വരികയാണ്. ഈ സമയത്താണ് നമ്മളെ തടി പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നത്. അതിനൊപ്പം തന്നെ നമ്മളെ തേടി പല ചർമപ്രശ്നങ്ങളും വരും. അതിലൊന്നാണ് മുഖക്കുരു.

അമിതമായ ചൂടും ഈർപ്പവും കാരണം ചർമ്മത്തിൽ എണ്ണമയം കൂടാനും മുഖക്കുരു വരാനുമുള്ള സാധ്യത കൂടുതലാണ്. മുഖക്കുരു വരാൻ സാധ്യതയുള്ള ചർമ്മമുള്ളവർക്ക് വേനൽക്കാലത്ത് പ്രത്യേക കരുതൽ ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

അമിതമായ എണ്ണമയം നീക്കം ചെയ്യാൻ കഠിനമായ ഫേസ് വാഷുകൾ ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുത്തുകയും ചർമ്മത്തെ കൂടുതൽ സെൻസിറ്റീവ് ആക്കുകയും ചെയ്യും. ഇതിനു പകരം സാലിസിലിക് ആസിഡ് , മാൻഡലിക് ആസിഡ് , ഗ്ലൂക്കോനോലക്റ്റോൺ  എന്നിവ അടങ്ങിയ മൃദുവായ ക്ലെൻസറുകൾ ഉപയോഗിക്കുന്നത് സുഷിരങ്ങൾ വൃത്തിയാക്കാനും മൃതകോശങ്ങൾ നീക്കം ചെയ്യാനും സഹായിക്കും. ദിവസവും രണ്ട് തവണ ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുന്നത് ഉചിതമാണ്.

മോയിസ്ചറൈസർ ഉപയോഗിക്കുന്നത് മുഖക്കുരു ഉണ്ടാക്കുമെന്നത് ഒരു തെറ്റായ ധാരണയാണ്. ചർമ്മം സ്വാഭാവികമായി വരളുമ്പോൾ അത് കൂടുതൽ എണ്ണ ഉൽപ്പാദിപ്പിക്കാൻ സെബേഷ്യസ് ഗ്രന്ഥികളെ പ്രേരിപ്പിക്കുകയും ഇത് മുഖക്കുരു വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ സെറാമൈഡുകൾ, ഗ്ലിസറിൻ, ഹൈലൂറോണിക് ആസിഡ് എന്നിവ അടങ്ങിയ കനം കുറഞ്ഞ , സുഷിരങ്ങൾ അടയ്ക്കാത്ത തരത്തിലുള്ള മോയിസ്ചറൈസറുകൾ തിരഞ്ഞെടുക്കുക.

സൂര്യപ്രകാശത്തിലെ യുവി (UV) രശ്മികൾ മുഖക്കുരുവിന്റെ പാടുകൾ വർദ്ധിപ്പിക്കാൻ കാരണമാകും. അതിനാൽ കുറഞ്ഞത് SPF 30 ഉള്ളതും ജെൽ രൂപത്തിലുള്ളതുമായ സൺസ്‌ക്രീൻ നിർബന്ധമായും ഉപയോഗിക്കണം. ഇത് മുഖക്കുരു വരാൻ സാധ്യതയുള്ള ചർമ്മത്തിന് സംരക്ഷണം നൽകുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342071/here-are-some-things-you-can-do-to-get-rid-of-acne)