---
title: "രാഹുലിന് തിരിച്ചടി? രാഹുൽ മാങ്കൂട്ടത്തിൽ കേസ്: ആദ്യ പരാതിക്കാരി സുപ്രീംകോടതിയിലേക്ക്"
english_title: "RahulMangkoottathil case: First complainant moves Supreme Court"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342070/rahulmangkoottathil-case-first-complainant-moves-supreme-court"
published_at: "2026-02-15T08:05:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699130ddda895_rahul.jpg"
keywords: []
---

# രാഹുലിന് തിരിച്ചടി? രാഹുൽ മാങ്കൂട്ടത്തിൽ കേസ്: ആദ്യ പരാതിക്കാരി സുപ്രീംകോടതിയിലേക്ക്

> **Lead Summary:** **ന്യൂഡൽഹി: ** പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കുന്നു. ആദ്യ പരാതിയിൽ രാഹുലിന് കേരള ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചതിനെ എതിർത്താണ് സുപ്രീംകോടതിയിലെത്തുന്നത്.

## Article Content

**ന്യൂഡൽഹി: ** പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കുന്നു. ആദ്യ പരാതിയിൽ രാഹുലിന് കേരള ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചതിനെ എതിർത്താണ് സുപ്രീംകോടതിയിലെത്തുന്നത്.

ഹൈക്കോടതി ഉത്തരവിനുപിന്നാലെ അപ്പീൽഹർജി നൽകാൻ യുവതി നിയമനടപടി തുടങ്ങിയെന്നാണ് വിവരം. അഭിഭാഷകരുമായി ചർച്ചകൾക്കുശേഷം വൈകാതെ അപ്പീൽ ഹർജി നൽകിയേക്കും. രാഹുലിനെതിരായ കേസിൽ ആദ്യമായാണ് യുവതി സുപ്രീംകോടതിയിലെത്തുന്നത്.

പ്രഥമദൃഷ്ട്യാ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഗർഭച്ഛിദ്രത്തിന് പരാതിക്കാരി സ്വമേധയാ മരുന്നുകഴിച്ചതാണെന്നും വിലയിരുത്തിയാണ് വ്യാഴാഴ്ച ഹൈക്കോടതി രാഹുലിന് ഉപാധികളോടെ മുൻകൂർജാമ്യം നൽകിയത്. ഇക്കാര്യങ്ങളിൽ വിചാരണക്കോടതിയിലാണ് അന്തിമ തീരുമാനമുണ്ടാകേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342070/rahulmangkoottathil-case-first-complainant-moves-supreme-court)