---
title: "ആളുകൾ ഇറങ്ങി ഓടിയത് രക്ഷയായി ...: പത്തനംതിട്ടയിൽ ഗ്യാസ് സിലിണ്ടർ ചോർന്ന് തട്ടുകടയ്ക്ക് തീ പിടിച്ചു, ബൈക്കുകൾ കത്തി നശിച്ചു"
english_title: "A thatched shop caught fire in Thumbamanni, Pathanamthitta."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342058/a-thatched-shop-caught-fire-in-thumbamanni-pathanamthitta"
published_at: "2026-02-14T22:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6990afb9478ee_fire.jpg"
keywords: []
---

# ആളുകൾ ഇറങ്ങി ഓടിയത് രക്ഷയായി ...: പത്തനംതിട്ടയിൽ ഗ്യാസ് സിലിണ്ടർ ചോർന്ന് തട്ടുകടയ്ക്ക് തീ പിടിച്ചു, ബൈക്കുകൾ കത്തി നശിച്ചു

> **Lead Summary:** **പത്തനംതിട്ട : **തുമ്പമണ്ണിൽ തട്ടുകടയ്ക്ക് തീ പിടിച്ചു. ഇന്ന് സന്ധ്യയ്ക്ക് ഏഴുമണിയോടെ ആയിരുന്നു തീപിടുത്തം. ഗ്യാസ് സിലിണ്ടർ ചോർന്നാണ് തീപിടുത്തം ഉണ്ടായത്. കടയിൽ ഉണ്ടായിരുന്ന ആളുകൾ ഇറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി. തീപിടുത്തത്തിൽ രണ്ട് ബൈക്കുകൾ കത്തി നശിച്ചു. കടയ്ക്കുള്ളിലെ ഉപകരണങ്ങളും സാധന സാമഗ്രികളും നശിച്ചിട്ടുണ്ട്.

## Article Content

**പത്തനംതിട്ട : **തുമ്പമണ്ണിൽ തട്ടുകടയ്ക്ക് തീ പിടിച്ചു. ഇന്ന് സന്ധ്യയ്ക്ക് ഏഴുമണിയോടെ ആയിരുന്നു തീപിടുത്തം. ഗ്യാസ് സിലിണ്ടർ ചോർന്നാണ് തീപിടുത്തം ഉണ്ടായത്. കടയിൽ ഉണ്ടായിരുന്ന ആളുകൾ ഇറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി. തീപിടുത്തത്തിൽ രണ്ട് ബൈക്കുകൾ കത്തി നശിച്ചു. കടയ്ക്കുള്ളിലെ ഉപകരണങ്ങളും സാധന സാമഗ്രികളും നശിച്ചിട്ടുണ്ട്.

തുമ്പമണ്ണിൽ പ്രവർത്തിച്ചുവരുന്ന എൻ എസ് കെ എന്ന തട്ടുകടക്കാണ് തീപിടിച്ചത്. കടയിൽ ഉണ്ടായിരുന്നവർക്ക് പൊള്ളലേറ്റു. ഫയർഫോഴ്‌സ് എത്തുന്നതിന് മുൻപ് തന്നെ പരിസരവാസികളും വ്യാപാരികളും ചേർന്ന് വെള്ളവും മണലും ഉപയോഗിച്ച് തീ മറ്റ് കടകളിലേക്ക് പടരാതെ നിയന്ത്രിച്ചു.

ഇത് നാശനഷ്ടങ്ങൾ കുറയ്ക്കാൻ സഹായിച്ചു. പത്തനംതിട്ടയിൽ നിന്നും എത്തിയ ഫയർ യൂണിറ്റ് തീ പൂർണ്ണമായും അണയ്ക്കുകയും സിലിണ്ടറുകൾ സുരക്ഷിതമായി മാറ്റുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342058/a-thatched-shop-caught-fire-in-thumbamanni-pathanamthitta)