---
title: "വല്ലാത്തൊരു ചെയ്ത്ത്....! വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയിൽ പാമ്പിനെ തുറന്നുവിട്ടു; യുവാവ് അറസ്റ്റിൽ"
english_title: "Man arrested for releasing snake in Vande Bharat Express toilet"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342042/man-arrested-for-releasing-snake-in-vande-bharat-express-toilet"
published_at: "2026-02-14T20:32:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69908f0bd310b_snake.jpg"
keywords: []
---

# വല്ലാത്തൊരു ചെയ്ത്ത്....! വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയിൽ പാമ്പിനെ തുറന്നുവിട്ടു; യുവാവ് അറസ്റ്റിൽ

> **Lead Summary:** **മുംബൈ: ( **[www.truevisionnews.com]** ) **വന്ദേഭാരത് എക്‌സ്പ്രസിനുള്ളിൽ പാമ്പിനെ തുറന്നുവിട്ട യുവാവ് പിടിയിൽ. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ജഗൻ അർജുൻ ഭാലെയെ ആണ് സെൻട്രൽ റെയിൽവേ ആർപിഎഫ് ഉദ്യോഗസ്ഥർ ഇന്ന് അറസ്റ്റ് ചെയ്തത്. മുംബൈ-സോലാപുർ വന്ദേ ഭാരത് എക്‌സ്പ്രസിൽ (ട്രെയിൻ നമ്പർ 22225) ഡിസംബർ 27-നായിരുന്നു സംഭവം.

## Article Content

**മുംബൈ: ( **[www.truevisionnews.com]** ) **വന്ദേഭാരത് എക്‌സ്പ്രസിനുള്ളിൽ പാമ്പിനെ തുറന്നുവിട്ട യുവാവ് പിടിയിൽ. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ജഗൻ അർജുൻ ഭാലെയെ ആണ് സെൻട്രൽ റെയിൽവേ ആർപിഎഫ് ഉദ്യോഗസ്ഥർ ഇന്ന് അറസ്റ്റ് ചെയ്തത്. മുംബൈ-സോലാപുർ വന്ദേ ഭാരത് എക്‌സ്പ്രസിൽ (ട്രെയിൻ നമ്പർ 22225) ഡിസംബർ 27-നായിരുന്നു സംഭവം.

സി-16 കോച്ചിലെ ശുചിമുറിയ്ക്കുള്ളിലാണ് പാമ്പിനെ കണ്ടത്. പിന്നാലെ റെയിൽവേ ജീവനക്കാർ ശുചിമുറി പൂട്ടുകയും കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തു. ട്രെയിൻ സോലാപുറിലെത്തിയതിന് പിന്നാലെ പാമ്പിനെ പിടികൂടി. ആർപിഎഫ് നടത്തിയ വിശദമായ അന്വേഷത്തിന് പിന്നാലെയാണ് ജഗനെ പിടികൂടിയത്.

പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ സിസിടിവി ദൃശ്യങ്ങളും പോലീസിന് സഹായകമായി. കല്യാണിലെ റെയിൽവേ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിന്നാലുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342042/man-arrested-for-releasing-snake-in-vande-bharat-express-toilet)