---
title: "പാലക്കാട് നിയന്ത്രണംവിട്ട സ്കൂട്ടർ ഗ്യാസ് ലോറിക്കടിയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം"
english_title: "Accident in Palakkad Alathur when scooter crashed into lorry."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342034/accident-in-palakkad-alathur-when-scooter-crashed-into-lorry"
published_at: "2026-02-14T19:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699086368a052_accident.jpg"
keywords: []
---

# പാലക്കാട് നിയന്ത്രണംവിട്ട സ്കൂട്ടർ ഗ്യാസ് ലോറിക്കടിയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **പാലക്കാട്: ** സ്കൂട്ടർ ലോറിക്ക് അടിയിലേക്ക് ഇടിച്ചുകയറി അപകടം. യുവാവിന് ദാരുണാന്ത്യം . പുതുക്കോട് തിരുവട പൊറ്റ ഹക്കിമിൻ്റെ മകൻ അനസ് ആണ് മരിച്ചത്. പാലക്കാട് ആലത്തൂർ പാടൂരിന് സമീപമാണ് സംഭവം.

## Article Content

**പാലക്കാട്: ** സ്കൂട്ടർ ലോറിക്ക് അടിയിലേക്ക് ഇടിച്ചുകയറി അപകടം. യുവാവിന് ദാരുണാന്ത്യം . പുതുക്കോട് തിരുവട പൊറ്റ ഹക്കിമിൻ്റെ മകൻ അനസ് ആണ് മരിച്ചത്. പാലക്കാട് ആലത്തൂർ പാടൂരിന് സമീപമാണ് സംഭവം.

സ്കൂട്ടറിൽ കൂടെ സഞ്ചരിച്ച പഴയന്നൂർ വേങ്ങന്നൂർ പരുത്തിപ്ര സ്വദേശി റാഷിദിന് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 9:30 യോടെയായിരുന്നു അപകടം. ആലത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡിലേക്ക് മറിഞ്ഞ് എതിർദിശയിൽ ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിക്കടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഉടൻതന്നെ ഇരുവരെയും ഇരട്ടകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അനസ് മരിച്ചു. ആലത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ചേർന്നാണ് ഇരുവരെയും ഇരട്ടകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും അനസിന്റെ മരണം സംഭവിച്ചിരുന്നു. തലയ്ക്കും ശരീരത്തിനും ഏറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342034/accident-in-palakkad-alathur-when-scooter-crashed-into-lorry)