---
title: " പൊലീസിനെയും വെറുതെ വിടില്ലേ? കോഴിക്കോട് ടൗൺ സ്റ്റേഷൻ എസ് ഐ ഷാഫിക്ക് കുത്തേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ"
english_title: "Kozhikode Town Station SI Shafi stabbed; Accused in police custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342030/kozhikode-town-station-si-shafi-stabbed-accused-in-police-custody-new"
published_at: "2026-02-14T19:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699080f841e58_ARREST.jpg"
keywords: []
---

#  പൊലീസിനെയും വെറുതെ വിടില്ലേ? കോഴിക്കോട് ടൗൺ സ്റ്റേഷൻ എസ് ഐ ഷാഫിക്ക് കുത്തേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ

> **Lead Summary:** **കോഴിക്കോട് : ** കോഴിക്കോട് ടൗൺ സ്റ്റേഷൻ എസ് ഐ ഷാഫിക്ക് കുത്തേറ്റു. പൊലീസ് സ്റ്റേഷന് മുൻപിൽ വെച്ചായിരുന്നു എസ് ഐക്ക് കുത്തേറ്റത്. പ്രതിയായ വെസ്റ്റ് ഹിൽ സ്വദേശി പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**കോഴിക്കോട് : ** കോഴിക്കോട് ടൗൺ സ്റ്റേഷൻ എസ് ഐ ഷാഫിക്ക് കുത്തേറ്റു. പൊലീസ് സ്റ്റേഷന് മുൻപിൽ വെച്ചായിരുന്നു എസ് ഐക്ക് കുത്തേറ്റത്. പ്രതിയായ വെസ്റ്റ് ഹിൽ സ്വദേശി പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എസ് ഐക്ക് രണ്ടിടത്തായി കുത്തേറ്റതായാണ് റിപ്പോർട്ട്. അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഇയാൾക്ക് ലഹരിമരുന്ന് മാഫിയയുമായോ അല്ലെങ്കിൽ മുൻ ക്രിമിനൽ പശ്ചാത്തലമോ ഉണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342030/kozhikode-town-station-si-shafi-stabbed-accused-in-police-custody-new)