---
title: "ഞെട്ടിക്കുന്ന ക്രൂരത; ആലപ്പുഴയിൽ 14 വയസുകാരിയെ അച്ഛനും ബന്ധുക്കളും പീഡിപ്പിച്ചു, പോക്‌സോ കേസിൽ അറസ്റ്റ്"
english_title: "14 year old girl raped by father and relatives in Alappuzha arrested in POCSO case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342023/14-year-old-girl-raped-by-father-and-relatives-in-alappuzha-arrested-in-pocso-case"
published_at: "2026-02-14T18:19:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69906feb4e5a4_stop_rape.jpg"
keywords: []
---

# ഞെട്ടിക്കുന്ന ക്രൂരത; ആലപ്പുഴയിൽ 14 വയസുകാരിയെ അച്ഛനും ബന്ധുക്കളും പീഡിപ്പിച്ചു, പോക്‌സോ കേസിൽ അറസ്റ്റ്

> **Lead Summary:** **പുന്നപ്ര: ( **[www.truevisionnews.com]** )** ആലപ്പുഴ പുന്നപ്രയിൽ 14 വയസുകാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ലൈം​ഗികപീഡനത്തിനിരയാക്കി. നാല് വർഷത്തോളമായി പെൺകുട്ടി ക്രൂരമായ പീഡനത്തിനിരയായെന്ന് പൊലീസ് അറിയിച്ചു. ബന്ധുവായ സുഹൃത്തിനോട് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയതോടെയാണ് പൊലീസ് അന്വേഷിച്ചത്. പെൺകുട്ടിയുടെ അച്ഛനെയും രണ്ട് ബന്ധുക്കളെയും അറസ്റ്റ് ചെയ്തു.

## Article Content

**പുന്നപ്ര: ( **[www.truevisionnews.com]** )** ആലപ്പുഴ പുന്നപ്രയിൽ 14 വയസുകാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ലൈം​ഗികപീഡനത്തിനിരയാക്കി. നാല് വർഷത്തോളമായി പെൺകുട്ടി ക്രൂരമായ പീഡനത്തിനിരയായെന്ന് പൊലീസ് അറിയിച്ചു. ബന്ധുവായ സുഹൃത്തിനോട് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയതോടെയാണ് പൊലീസ് അന്വേഷിച്ചത്. പെൺകുട്ടിയുടെ അച്ഛനെയും രണ്ട് ബന്ധുക്കളെയും അറസ്റ്റ് ചെയ്തു.

അച്ഛന്റെ രണ്ടാം ഭാര്യയിലുള്ളതാണ് പെൺകുട്ടി. എട്ടാം വയസിൽ മാതാവിന്റെ സഹോദ​രനിൽനിന്നും പെൺകുട്ടി പീഡനം ഏറ്റുവാങ്ങിയിരുന്നു. ഇതിൽ സൗത്ത് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാൾ പിന്നീട് ആത്മഹത്യ ചെയ്തു.

രണ്ടാംഭാര്യ പിന്നീട് കുടുംബത്തെ ഉപേക്ഷിച്ച് പോയതോടെ, അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് കുട്ടിയെ മാറ്റി. ഇവിടെവെച്ച് അച്ഛന്റെ സഹോദരിയിൽനിന്ന് കടുത്ത ദേഹോപദ്രവം ഏറ്റതോടെ കുട്ടിയെ സിഡബ്ല്യുസിയുടെ സംരക്ഷണത്തിലേക്ക് മാറ്റി.

2022ൽ കുട്ടിയെ സിഡബ്ല്യുസിയിൽനിന്ന് അച്ഛൻ ഏറ്റെടുത്തു. ബന്ധുവീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഇവിടെ വെച്ചാണ് സ്വന്തം അച്ഛനിൽ നിന്നും ബന്ധുക്കളായ രണ്ട് പേരിൽനിന്നും പെൺകുട്ടി ലൈം​ഗികപീഡനം നേരിട്ടത്. കഴിഞ്ഞദിവസം ബന്ധുവായ സുഹൃത്തിനോട് പെൺകുട്ടി താൻ നേരിട്ട ക്രൂരത പറഞ്ഞു.

കൗൺസിലറായ തന്റെ അമ്മയോട് ബന്ധു ഇക്കാര്യങ്ങൾ പറയുകയും പിന്നാലെ പൊലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് നാല് പേർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ അച്ഛൻ, അച്ഛന്റെ സഹോദരീ ഭർത്താവ്, മകൻ എന്നിവരാണ് അറസ്റ്റിലായത്. ഒരാൾ പിടിയിലാകാനുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342023/14-year-old-girl-raped-by-father-and-relatives-in-alappuzha-arrested-in-pocso-case)