---
title: "വായ്പ്പുണ്ണ് വിട്ടുമാറുന്നില്ലേ? നിങ്ങളുടെ അടുക്കളയിലുണ്ട് അത്ഭുത മരുന്നുകൾ!"
english_title: "Canker sores not going away? There are miracle cures in your kitchen!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342017/canker-sores-not-going-away-there-are-miracle-cures-in-your-kitchen"
published_at: "2026-02-14T17:23:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6990627125aa0_VAYIL_PUN.jpg"
keywords: []
---

# വായ്പ്പുണ്ണ് വിട്ടുമാറുന്നില്ലേ? നിങ്ങളുടെ അടുക്കളയിലുണ്ട് അത്ഭുത മരുന്നുകൾ!

> **Lead Summary:** നമുക്കിടയിൽ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് വായ്പ്പുണ്ണ്. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പോലും കഴിയാത്ത വിധം അസഹനീയമായ വേദനയാണ് ഇത് നൽകുന്നത്. ഉദരസംബന്ധമായ പ്രശ്നങ്ങളോ വിറ്റാമിനുകളുടെ കുറവോ ഒക്കെ വായ്പ്പുണ്ണിന് കാരണമാകാറുണ്ട്. ഇടയ്ക്കിടെയുണ്ടാകുന്ന ഈ അസ്വസ്ഥത മാറ്റാൻ അടുക്കളയിലുള്ള ചില ചേരുവകൾ മാത്രം മതിയാകും. വായ്പ്പുണ്ണ് വേഗത്തിൽ ഭേദമാക്കാൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ ഇതാ...

## Article Content

നമുക്കിടയിൽ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് വായ്പ്പുണ്ണ്. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പോലും കഴിയാത്ത വിധം അസഹനീയമായ വേദനയാണ് ഇത് നൽകുന്നത്. ഉദരസംബന്ധമായ പ്രശ്നങ്ങളോ വിറ്റാമിനുകളുടെ കുറവോ ഒക്കെ വായ്പ്പുണ്ണിന് കാരണമാകാറുണ്ട്. ഇടയ്ക്കിടെയുണ്ടാകുന്ന ഈ അസ്വസ്ഥത മാറ്റാൻ അടുക്കളയിലുള്ള ചില ചേരുവകൾ മാത്രം മതിയാകും. വായ്പ്പുണ്ണ് വേഗത്തിൽ ഭേദമാക്കാൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ ഇതാ...

**

തേങ്ങാപ്പാൽ**

ദിവസവും മൂന്നോ നാലോ തവണ തേങ്ങാപ്പാൽ വായിൽ കൊള്ളുന്നത് വായ്പ്പുണ്ണ് മാറാൻ സഹായിക്കും.

**

മല്ലി വെള്ളം**

ഒരു കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ മല്ലിയിട്ട് തിളപ്പിക്കുക. വെള്ളം തണുത്ത ശേഷം അരിച്ചെടുത്ത് അതുകൊണ്ട് വായ കഴുകാം. ദിവസവും മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്താൽ വായ്പ്പുണ്ണ് പെട്ടെന്ന് കുറയും.

**

മഞ്ഞള്‍**

ആന്‍റിസെപ്റ്റിക്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞൾപ്പൊടി കുറച്ച് വെള്ളത്തിൽ കലക്കി വായ്പ്പുണ്ണിൽ പുരട്ടുന്നതും ഇവ മാറാന്‍ സഹായിക്കും.

**

തേന്‍**

നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് തേന്‍. തേനിന്റെ ആന്റിബാക്ടീരിയൽ ഗുണം വായ്പ്പുണ്ണിനെ അകറ്റാന്‍ സഹായിക്കും. ഇതിനായി വായ്പ്പുണ്ണിന്റെ മുകളിൽ അൽപം തേൻ പുരട്ടാം.

**

ഉലുവയില വെള്ളം**

രണ്ട് കപ്പ് വെള്ളം തിളപ്പിച്ച് അതിൽ ഒരു കപ്പ് ഉലുവയില ചേർക്കുക. കുറച്ചുനേരം അടച്ചുവെച്ച ശേഷം ഈ വെള്ളം അരിച്ചെടുത്ത് ദിവസവും രണ്ടോ മൂന്നോ തവണ വായ കഴുകുക. ഇത് വായ്പ്പുണ്ണ് വേഗം മാറാൻ സഹായിക്കും.

**

ഉപ്പ് വെള്ളം**

ഉപ്പ് വെള്ളം വായില്‍‌ കൊള്ളുന്നതും വായ്പ്പുണ്ണ് മാറാന്‍ സഹായിച്ചേക്കാം

**

തുളസിയില**

തുളസിയുടെ ആന്റി ബാക്റ്റീരിയൽ സ്വഭാവം വായ്പ്പുണ്ണ് ബാധിച്ച ഭാഗത്തെ അണുവിമുക്തമാക്കാൻ സഹായിക്കും. ഇതിനായി തുളസിയില വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം ഉപയോഗിച്ച് വായ് കഴുകാം. അതുപോലെ അഞ്ചോ ആറോ തുളസിയിലയെടുത്ത് നന്നായി ചവച്ചരച്ച് കഴിച്ച ശേഷം വെള്ളം കുടിക്കുക. വായ്പ്പുണ്ണുള്ള സമയത്ത് ദിവസത്തിൽ അഞ്ചോ ആറോ തവണ ഇങ്ങനെ ചെയ്യുന്നത് പെട്ടെന്ന് ആശ്വാസം നൽകും.

**

വെളിച്ചെണ്ണ- തേന്‍**

വെളിച്ചെണ്ണയും തേനും ചേർത്ത മിശ്രിതം കൊണ്ട് മോണയിൽ പതിയെ മസാജ് ചെയ്യുന്നത് വായ്പ്പുണ്ണിന് നല്ലൊരു പരിഹാരമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342017/canker-sores-not-going-away-there-are-miracle-cures-in-your-kitchen)