---
title: "പനീർ ഉണ്ടോ? 10 മിനിറ്റിൽ ചായക്കടി റെഡി! വീട്ടിൽ തയ്യാറാക്കാം ക്രിസ്പി ഫ്രൈഡ് പനീർ ടിക്ക"
english_title: "Crispy Fried Paneer Tikka"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342008/crispy-fried-paneer-tikka"
published_at: "2026-02-14T16:25:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6990556a536d0_COOKERY_Crispy_Fried_Paneer_Tikka.jpg"
keywords: []
---

# പനീർ ഉണ്ടോ? 10 മിനിറ്റിൽ ചായക്കടി റെഡി! വീട്ടിൽ തയ്യാറാക്കാം ക്രിസ്പി ഫ്രൈഡ് പനീർ ടിക്ക

> **Lead Summary:** വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ വ്യത്യസ്തമായ എന്തെങ്കിലും തിരയുകയാണോ? എങ്കിൽ റെസ്റ്റോറന്റ് സ്റ്റൈലിലുള്ള ഈ ഫ്രൈഡ് പനീർ ടിക്ക ഒന്ന് പരീക്ഷിച്ചു നോക്കൂ. കുറഞ്ഞ ചേരുവകൾ കൊണ്ട് വെറും പത്ത് മിനിറ്റിൽ തയ്യാറാക്കാവുന്ന ഈ സ്നാക്സ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാകും. നാവിലൂറുന്ന രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പനീർ ടിക്കയുടെ റെസിപ്പി ഇതാ...

## Article Content

വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ വ്യത്യസ്തമായ എന്തെങ്കിലും തിരയുകയാണോ? എങ്കിൽ റെസ്റ്റോറന്റ് സ്റ്റൈലിലുള്ള ഈ ഫ്രൈഡ് പനീർ ടിക്ക ഒന്ന് പരീക്ഷിച്ചു നോക്കൂ. കുറഞ്ഞ ചേരുവകൾ കൊണ്ട് വെറും പത്ത് മിനിറ്റിൽ തയ്യാറാക്കാവുന്ന ഈ സ്നാക്സ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാകും. നാവിലൂറുന്ന രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പനീർ ടിക്കയുടെ റെസിപ്പി ഇതാ...

**ചേരുവകൾ**

പനീര്‍ - 200 ഗ്രാം

മുളകുപൊടി - 2 ടീസ്പൂണ്‍

കുരുമുളകുപൊടി - ½ ടീസ്പൂണ്‍

ഗരംമസാല - ½ ടീസ്പൂണ്‍

മഞ്ഞള്‍പൊടി - 1 നുള്ള്

ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌ - 1 ടേബിള്‍സ്പൂണ്‍

തൈര് - 2 ടേബിള്‍സ്പൂണ്‍

വെണ്ണ - 1 ടേബിള്‍സ്പൂണ്‍

ഉപ്പ് - ¼ ടീസ്പൂണ്‍

**തയാറാക്കുന്ന വിധം**

പനീർ ഏകദേശം 2 ഇഞ്ച് നീളമുള്ള കഷ്ണങ്ങളായി മുറിച്ചെടുക്കുക. മസാല ഉള്ളിലേക്ക് നന്നായി പിടിക്കുന്നതിനായി ഒരു ഫോർക്ക് (Fork) ഉപയോഗിച്ച് പനീർ കഷ്ണങ്ങളിൽ ചെറിയ ദ്വാരങ്ങളിടുക.

ഒരു പാത്രത്തിൽ മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല, മഞ്ഞൾപ്പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ് എന്നിവയെടുക്കുക. ഇതിലേക്ക് അല്പം തൈര് കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് കട്ടിയുള്ള പേസ്റ്റ് പരുവത്തിലാക്കുക.

തയ്യാറാക്കിയ മസാലക്കൂട്ട് പനീർ കഷ്ണങ്ങളിൽ എല്ലാ വശങ്ങളിലും തേച്ചുപിടിപ്പിക്കുക. മസാല നന്നായി പിടിക്കാൻ കുറഞ്ഞത് 20 മിനിറ്റ് മാറ്റിവെക്കുക.

ഒരു നോൺ-സ്റ്റിക്ക് പാനിൽ ഒരു ടേബിൾസ്പൂൺ വെണ്ണ (Butter) ചൂടാക്കുക. മസാല പുരട്ടിയ പനീർ കഷ്ണങ്ങൾ പാനിലേക്കിട്ട് ചെറുതീയിൽ വറുത്തെടുക്കുക. ഇരുവശവും മനോഹരമായ ബ്രൗൺ നിറമാകുന്നതുവരെ ഏകദേശം 8 മിനിറ്റ് മൊരിച്ചെടുക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342008/crispy-fried-paneer-tikka)