---
title: "കോഴിക്കോട് ബുള്ളറ്റ് യാത്രികന്റെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി, എഴുപതുകാരന് ദാരുണാന്ത്യം"
english_title: "Bullet passenger dies after being hit by lorry in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342000/bullet-passenger-dies-after-being-hit-by-lorry-in-kozhikode-new"
published_at: "2026-02-14T15:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69904e47b1e64_accident.jpg"
keywords: []
---

# കോഴിക്കോട് ബുള്ളറ്റ് യാത്രികന്റെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി, എഴുപതുകാരന് ദാരുണാന്ത്യം

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് താമരശ്ശേരിയിൽ ലോറി ദേഹത്ത് കയറി ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം. തച്ചംപൊയിൽ സ്വദേശി ഉദയകുമാർ ആണ് മരിച്ചത്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് താമരശ്ശേരിയിൽ ലോറി ദേഹത്ത് കയറി ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം. തച്ചംപൊയിൽ സ്വദേശി ഉദയകുമാർ ആണ് മരിച്ചത്.

ഉദയകുമാർ സഞ്ചരിച്ച ബുള്ളറ്റിൽ ലോറി തട്ടി റോഡിൽ തെറിച്ച് വീണപ്പോൾ ദേഹത്ത് ലോറി കയറുകയായിരുന്നു . മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ഓടിക്കൂടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342000/bullet-passenger-dies-after-being-hit-by-lorry-in-kozhikode-new)