---
title: "മൃതദേഹത്തിന് സമീപം തോക്ക് ...; കാറിനകത്ത് യുവാവിനെയും യുവതിയെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി"
english_title: "A young man and a young woman were found shot to death inside a car."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341988/a-young-man-and-a-young-woman-were-found-shot-to-death-inside-a-car-new-"
published_at: "2026-02-14T15:27:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699047a48c0fc_crime.jpg"
keywords: []
---

# മൃതദേഹത്തിന് സമീപം തോക്ക് ...; കാറിനകത്ത് യുവാവിനെയും യുവതിയെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **ലക്നൗ: ** കാറിനകത്ത് യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങൾ വെടിയേറ്റ നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം.

## Article Content

**ലക്നൗ: ** കാറിനകത്ത് യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങൾ വെടിയേറ്റ നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം.

യുവാവിന്റെ മൃതദേഹത്തിന് സമീപം തോക്കും കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും മരണം വെടിയേറ്റെന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് വ്യക്തമാക്കി. കാറിൽ നിന്ന് വെടിയുണ്ടകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

യുവതിയെ വെടിവെച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341988/a-young-man-and-a-young-woman-were-found-shot-to-death-inside-a-car-new-)