---
title: "കണ്ണൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം"
english_title: "Young man dies tragically in bike accident in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341978/young-man-dies-tragically-in-bike-accident-in-kannur-new"
published_at: "2026-02-14T14:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69903f9047a5b_dead.jpg"
keywords: []
---

# കണ്ണൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂർ : ** ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം . ശനിയാഴ്ച പുലർച്ചെ ഇരിക്കൂർ മണ്ണൂരിലാണ് സംഭവം . സിദ്ധിഖ് നഗറിലെ പി.പി. കാസിം, സൈബുന്നിസ ദമ്പതികളുടെ മകൻ ജംഷീർ ആണ് മരിച്ചത്. 

## Article Content

**കണ്ണൂർ : ** ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം . ശനിയാഴ്ച പുലർച്ചെ ഇരിക്കൂർ മണ്ണൂരിലാണ് സംഭവം . സിദ്ധിഖ് നഗറിലെ പി.പി. കാസിം, സൈബുന്നിസ ദമ്പതികളുടെ മകൻ ജംഷീർ ആണ് മരിച്ചത്. 

നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: സാലു (മട്ടന്നൂർ) മക്കൾ: ആ ഇഷ ,മറിയു, ഫാത്തിമ.സഹോദരങ്ങൾ: ഫാത്തിമ, ജസീം

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341978/young-man-dies-tragically-in-bike-accident-in-kannur-new)