---
title: "കളരിപ്പയറ്റല്ല, നടന്നത് തല്ല് പയറ്റ്....! ‘കാൽ തല്ലിയൊടിക്കും, കൊന്നുകളയും’; മാർക്ക് കുറഞ്ഞതിന് കൊലവിളിയുമായി യുവമോർച്ച നേതാവ്"
english_title: "Yuva Morcha leader calls for killing over low marks in Kalaripayattu competition"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341971/yuva-morcha-leader-calls-for-killing-over-low-marks-in-kalaripayattu-competition"
published_at: "2026-02-14T14:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69903aa324b65_kalari.jpg"
keywords: []
---

# കളരിപ്പയറ്റല്ല, നടന്നത് തല്ല് പയറ്റ്....! ‘കാൽ തല്ലിയൊടിക്കും, കൊന്നുകളയും’; മാർക്ക് കുറഞ്ഞതിന് കൊലവിളിയുമായി യുവമോർച്ച നേതാവ്

> **Lead Summary:** **ചേർത്തല : **വെള്ളിയാകുളത്തെ കേരളോത്സവ വേദി സംഘർഷഭരിതമായി . കളരിപ്പയറ്റ് മത്സരത്തിൽ മാർക്ക് കുറഞ്ഞതിനെ ചൊല്ലി കൊലവിളിയുമായി യുവമോർച്ച നേതാവ്.

## Article Content

**ചേർത്തല : **വെള്ളിയാകുളത്തെ കേരളോത്സവ വേദി സംഘർഷഭരിതമായി . കളരിപ്പയറ്റ് മത്സരത്തിൽ മാർക്ക് കുറഞ്ഞതിനെ ചൊല്ലി കൊലവിളിയുമായി യുവമോർച്ച നേതാവ്.

കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റിനും ജഡ്ജസിനെയും ആക്രമിക്കുമെന്ന് ഭീഷണി മുഴക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കേരളോത്സവത്തിൽ കളരിപ്പയറ്റ് മത്സരത്തിനിടെയാണ് ഒരു കളരിയുടെ നടത്തിപ്പുകാരൻ കൂടിയായ ഇയാൾ ഭീഷണിയും കൊലവിളിയും നടത്തിയത്.

മത്സരത്തിൽ മാർക്ക് കുറഞ്ഞതിനാണ് ഭീഷണി. കാൽ തല്ലിയൊടിക്കുമെന്നും കൊന്നുകളയുമെന്നുമായിരുന്നു ഭീഷണി. പൊലീസ് എത്തിയാണ് ജഡ്ജസിനെ രക്ഷിച്ചത്.

കളരിപ്പയറ്റ് അസോസിയേഷൻ ഭാരവാഹികൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. സ്കൂൾ ഗെയിംസ് അടക്കം പല മത്സരങ്ങളിലും ഇയാൾ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.

ജഡ്ജസിനെ തല്ലാൻ പാഞ്ഞടുത്ത ഇയാളെ പോലീസ് എത്തിയാണ് നിയന്ത്രിച്ചത്. മുൻപും സ്കൂൾ ഗെയിംസ് അടക്കമുള്ള വേദികളിൽ ഇയാൾ പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്ന് കളരിപ്പയറ്റ് അസോസിയേഷൻ ഭാരവാഹികൾ ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341971/yuva-morcha-leader-calls-for-killing-over-low-marks-in-kalaripayattu-competition)