---
title: "മറന്നുപോയോ ഈ നാടൻ രുചി?  പത്ത്  മിനിറ്റിൽ അരിയുണ്ട റെഡി"
english_title: "Let's make rice porridge."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341951/lets-make-rice-porridge"
published_at: "2026-02-14T13:12:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699027a235e51_ariyunda.jpg"
keywords: []
---

# മറന്നുപോയോ ഈ നാടൻ രുചി?  പത്ത്  മിനിറ്റിൽ അരിയുണ്ട റെഡി

> **Lead Summary:** ** **ബേക്കറി പലഹാരങ്ങളുടെയും ഫാസ്റ്റ് ഫുഡിന്റെയും അതിപ്രസരത്തിനിടയിലും മലയാളിക്ക് ഇന്നും പ്രിയപ്പെട്ട ഒന്നാണ് അരിയുണ്ട. വറുത്ത അരിയുടെ മണവും ശർക്കരയുടെ മധുരവും ചേർന്ന ഈ കുഞ്ഞൻ പലഹാരം ആരോഗ്യകരമായ ലഘുഭക്ഷണങ്ങളുടെ പട്ടികയിൽ ഒന്നാമതാണ്.

## Article Content

** **ബേക്കറി പലഹാരങ്ങളുടെയും ഫാസ്റ്റ് ഫുഡിന്റെയും അതിപ്രസരത്തിനിടയിലും മലയാളിക്ക് ഇന്നും പ്രിയപ്പെട്ട ഒന്നാണ് അരിയുണ്ട. വറുത്ത അരിയുടെ മണവും ശർക്കരയുടെ മധുരവും ചേർന്ന ഈ കുഞ്ഞൻ പലഹാരം ആരോഗ്യകരമായ ലഘുഭക്ഷണങ്ങളുടെ പട്ടികയിൽ ഒന്നാമതാണ്.

എണ്ണയുടെ അംശം ഒട്ടുമില്ലാത്തതിനാൽ ഡയറ്റ് ചെയ്യുന്നവർക്കും കുട്ടികൾക്കും ഒരുപോലെ ധൈര്യമായി കഴിക്കാം. വൈകുന്നേരത്തെ ചായക്കൊപ്പം ഒരു അരിയുണ്ട കൂടി ഉണ്ടെങ്കിൽ സംഗതി ഉഷാർ**

ആവശ്യ സാധനങ്ങൾ:

*മട്ട അരി വറുത്തത് ***

***തേങ്ങ ***

***ശർക്കര***

***ഏലക്ക ***

***അണ്ടിപ്പരിപ്പ്***

***വെള്ളം ***

**ഉണ്ടാക്കുന്ന വിധം:**

*ആദ്യം തന്നെ ചുവടു കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് ചൂടായാൽ അതിലേക്ക് എടുത്ത് വെച്ചിരിക്കുന്ന അരി ഇട്ട് നന്നായി വറുത്തെടുക്കുക.*

*ശേഷം ഇത് ചൂടാറാൻ മാറ്റിവെക്കുക. ശേഷം തേങ്ങ നെയ്യിൽ ചെറുതായി ചൂടാക്കി മാറ്റി വെക്കുക. ഒരു പാനിൽ ശർക്കര ഇട്ട് അൽപ്പം വെള്ളം ഒഴിച്ച് അടുപ്പിൽ വച്ച് ശർക്കര പാനി ആകുക. വെള്ളം കൂടാതിരിക്കാൻ ശ്രദ്ധിക്കണം.*

*ശേഷം വറുത്ത അരിയും ഏലക്കായും അണ്ടിപരിപ്പും മിക്സിയിൽ ഇട്ട് നല്ലപോലെ പൊടിച്ചെടുക്കുക. ശേഷം ഈ പൊടിച്ച കൂട്ടും തേങ്ങയും ശർക്കര പാനിയിൽ ചേർത്ത നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അരിപൊടിയിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ കൂട്ട് ചെറിയ ചൂടിൽ ചെറിയ ചെറിയ ബോൾസ് ആക്കി ഉരുട്ടി എടുക്കുക.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341951/lets-make-rice-porridge)