---
title: "നിപയെ അതിജീവിച്ച ഇരുപത്തിയഞ്ചുകാരിയായ നഴ്സ് ഹൃദയാഘാതത്തേത്തുടർന്ന് മരിച്ചു"
english_title: "Twenty five year-old nurse who survived Nipah dies of heart attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341944/twenty-five-year-old-nurse-who-survived-nipah-dies-of-heart-attack"
published_at: "2026-02-14T12:41:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6990207854ebb_death_nurse.jpg"
keywords: []
---

# നിപയെ അതിജീവിച്ച ഇരുപത്തിയഞ്ചുകാരിയായ നഴ്സ് ഹൃദയാഘാതത്തേത്തുടർന്ന് മരിച്ചു

> **Lead Summary:** **കൊൽക്കത്ത: ( **[www.truevisionnews.com]** )** പശ്ചിമബംഗാളിൽ നിപയെ അതിജീവിച്ച ഇരുപത്തിയഞ്ചുകാരിയായ നഴ്സ് ഹൃദയാഘാതത്തേത്തുടർന്ന് മരിച്ചു. ബരാസതിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയുടെ അന്ത്യം. ഡിസംബറിൽ രോഗം സ്ഥിരീകരിച്ച യുവതി ജനുവരി അവസാനം മുതൽ വെന്റിലേറ്റർ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.

## Article Content

**കൊൽക്കത്ത: ( **[www.truevisionnews.com]** )** പശ്ചിമബംഗാളിൽ നിപയെ അതിജീവിച്ച ഇരുപത്തിയഞ്ചുകാരിയായ നഴ്സ് ഹൃദയാഘാതത്തേത്തുടർന്ന് മരിച്ചു. ബരാസതിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയുടെ അന്ത്യം. ഡിസംബറിൽ രോഗം സ്ഥിരീകരിച്ച യുവതി ജനുവരി അവസാനം മുതൽ വെന്റിലേറ്റർ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.

നിപയെ അതിജീവിച്ചെങ്കിലും യുവതിക്ക് ഹൃദയാഘാതത്തെ മറികടക്കാനായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ മരണകാരണമായത് നിപബാധ മാത്രമല്ലെന്നും മറ്റ് സങ്കീർണതകളും ഉണ്ടായിരുന്നുവെന്നും അധികൃതർ പറഞ്ഞു.

ആഴ്ചകളോളം വെന്റിലേറ്റർ സഹായത്തിൽ കഴിഞ്ഞിരുന്ന യുവതി കോമയിൽ ആയതിനു പിന്നാലെ ശ്വാസകോശാണുബാധയും സ്ഥിരീകരിച്ചിരുന്നു. ജനുവരി അവസാനത്തോടെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയെങ്കിലും സ്ഥിതി വീണ്ടും വഷളാവുകയായിരുന്നു. ബുധനാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച വൈകുന്നേരത്തോടെ ഹൃദയാഘാതത്തേത്തുടർന്ന് മരിക്കുകയായിരുന്നു.

പശ്ചിമബംഗാളിൽ നിപ സ്ഥിരീകരിച്ച രണ്ട് നഴ്സുമാരിൽ ഒരാളാണ് യുവതി. രോഗം സ്ഥിരീകരിച്ച രണ്ട് നഴ്സുമാരും നോർത്ത് 24 പർഗാനാസ് ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്തവരാണ്. രോഗസ്ഥിരീകരണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ആരോഗ്യവകുപ്പും കേന്ദ്ര ആരോഗ്യവകുപ്പും കടുത്ത നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും പുറത്തിറക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341944/twenty-five-year-old-nurse-who-survived-nipah-dies-of-heart-attack)