---
title: "റഷ്യയിൽ ടെലഗ്രാമിന് വിലക്ക്; പകരമായി പാവെൽ ഡുറോവിന്റെ തന്നെ 'മാക്സ്' ആപ്പ്, കോടികളുടെ പിഴയും ചുമത്തി!"
english_title: "Telegram also faces heavy restrictions in Russia"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341900/telegram-also-faces-heavy-restrictions-in-russia"
published_at: "2026-02-14T09:34:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ff47691f70_3.jpg"
keywords: []
---

# റഷ്യയിൽ ടെലഗ്രാമിന് വിലക്ക്; പകരമായി പാവെൽ ഡുറോവിന്റെ തന്നെ 'മാക്സ്' ആപ്പ്, കോടികളുടെ പിഴയും ചുമത്തി!

> **Lead Summary:** **റഷ്യ: [[truevisionnews.com]] **റഷ്യയിൽ വാട്‌സ്ആപ്പിന് പിന്നാലെ ജനപ്രിയ സന്ദേശമയയ്ക്കൽ ആപ്പായ ടെലഗ്രാമിനും കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജ്യത്തെ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് റഷ്യൻ ടെലികോം റെഗുലേറ്ററി അതോറിറ്റിയായ റോസ്കോംനാഡ്‌സർ ഈ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.

## Article Content

**റഷ്യ: [[truevisionnews.com]] **റഷ്യയിൽ വാട്‌സ്ആപ്പിന് പിന്നാലെ ജനപ്രിയ സന്ദേശമയയ്ക്കൽ ആപ്പായ ടെലഗ്രാമിനും കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജ്യത്തെ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് റഷ്യൻ ടെലികോം റെഗുലേറ്ററി അതോറിറ്റിയായ റോസ്കോംനാഡ്‌സർ ഈ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.

കുറ്റകൃത്യങ്ങളും തീവ്രവാദ ആശയങ്ങളും പ്രചരിക്കുന്നത് തടയുന്നതിൽ വീഴ്ച വരുത്തിയതിനൊപ്പം, നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്യാത്തതിനെത്തുടർന്ന് ഏകദേശം 7.5 കോടി ഇന്ത്യൻ രൂപ (64 ദശലക്ഷം റൂബിൾ) പിഴയും അധികൃതർ ടെലഗ്രാമിന് ചുമത്തിയിട്ടുണ്ട്.

ദൈനംദിന ആശയവിനിമയത്തിനായി ടെലഗ്രാമിനെ വൻതോതിൽ ആശ്രയിച്ചിരുന്ന റഷ്യയിലെ സാധാരണക്കാരെയും ബിസിനസ് സ്ഥാപനങ്ങളെയും ഈ നിരോധനം കാര്യമായി ബാധിച്ചു. സേവനങ്ങൾ തടസ്സപ്പെട്ടതോടെ നിരവധി പരാതികളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

വിദേശ ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനൊപ്പം, റഷ്യൻ നിർമ്മിത ആപ്പായ 'മാക്സ്' (Max) ഉപയോഗിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ടെലഗ്രാമിന്റെ സ്ഥാപകനായ പാവെൽ ഡുറോവ് തന്നെ വികസിപ്പിച്ച വികെ (VK) കമ്പനിയുടേതാണ് ഈ പുതിയ ആപ്പ് എന്നതും ശ്രദ്ധേയമാണ്.

ഇനി മുതൽ റഷ്യയിൽ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിൽ ഈ ആപ്പ് നിർബന്ധമായും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341900/telegram-also-faces-heavy-restrictions-in-russia)