---
title: "മറക്കരുത് ഈ സൂചനകൾ; വിറ്റാമിൻ ബി12 കുറവാണോ എന്ന് ശരീരം പറയും"
english_title: "Don't forget these signs; Your body will tell you if you have a vitamin B12 deficiency"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341891/dont-forget-these-signs-your-body-will-tell-you-if-you-have-a-vitamin-b12-deficiency"
published_at: "2026-02-14T09:13:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ff03fea332_b12_health_.jpg"
keywords: []
---

# മറക്കരുത് ഈ സൂചനകൾ; വിറ്റാമിൻ ബി12 കുറവാണോ എന്ന് ശരീരം പറയും

> **Lead Summary:** **[** ശരീരത്തിലെ നാഡീകോശങ്ങളുടെ ആരോഗ്യത്തിനും തലച്ചോറിന്റെ സുഗമമായ പ്രവർത്തനത്തിനും ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിനും വിറ്റാമിൻ ബി12 അത്യന്താപേക്ഷിതമാണ്. ഇതിന്റെ കുറവ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം

## Article Content

**[** ശരീരത്തിലെ നാഡീകോശങ്ങളുടെ ആരോഗ്യത്തിനും തലച്ചോറിന്റെ സുഗമമായ പ്രവർത്തനത്തിനും ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിനും വിറ്റാമിൻ ബി12 അത്യന്താപേക്ഷിതമാണ്. ഇതിന്റെ കുറവ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം

വിറ്റാമിൻ ബി 12ന്‍റെ കുറവുണ്ടെങ്കില്‍ ശരീരം കാണിക്കുന്ന സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

**കൈ-കാല്‍ മരവിപ്പ്**

കൈയിലും കാലിലും മരവിപ്പും തരിപ്പും ഉണ്ടാകുന്നത് വിറ്റാമിന്‍ ബി12-ന്‍റെ കുറവു മൂലമാകാം.

**നടക്കാന്‍ ബുദ്ധിമുട്ട്**

നടക്കാന്‍ ബുദ്ധിമുട്ടും ബാലന്‍സ് നഷ്ടപ്പെടുകയും ചെയ്യുന്നതും വിറ്റാമിന്‍ ബി12-ന്‍റെ കുറവു മൂലമാകാം

**വായ്പ്പുണ്ണ്**

വായ്പ്പുണ്ണ്, വായില്‍ എരിച്ചില്‍ എന്നിവയും ഇതുമൂലം ഉണ്ടാകാം.

**വിളറിയ ചര്‍മ്മം**

വിറ്റാമിന്‍ ബി12-ന്‍റെ കുറവു മൂലം ചിലരില്‍ വിളറിയ ചര്‍മ്മം, ചര്‍മ്മത്തില്‍ മഞ്ഞനിറം എന്നിവ ഉണ്ടാകാം.

**ക്ഷീണം, തളര്‍ച്ച**

ക്ഷീണം, തളര്‍ച്ച, തലവേദന, മനംമറിച്ചിൽ, ഛർദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ എന്നിവയും വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം.

**വിഷാദ രോഗം**

വിഷാദ രോഗം, മറ്റ് മാനസിക പ്രശ്നങ്ങള്‍, പെട്ടെന്ന് ദേഷ്യം വരുക എന്നിവയും ചിലരില്‍ ഉണ്ടാകാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341891/dont-forget-these-signs-your-body-will-tell-you-if-you-have-a-vitamin-b12-deficiency)