---
title: "ശബരിമല തീർഥാടകരുടെ ബസ്സിൽ ലോറിയിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം"
english_title: "Sabarimala pilgrims' bus collides with lorry five injured driver in critical condition"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341885/sabarimala-pilgrims-bus-collides-with-lorry-five-injured-driver-in-critical-condition"
published_at: "2026-02-14T08:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698fe59349ed3_accident.jpg"
keywords: []
---

# ശബരിമല തീർഥാടകരുടെ ബസ്സിൽ ലോറിയിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം

> **Lead Summary:** **തൃശ്ശൂർ: ( **[www.truevisionnews.com]** )** ഒല്ലൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ്സിൽ ചരക്കുലോറിയിടിച്ച് അഞ്ച് അയ്യപ്പഭക്തർക്ക് പരിക്കേറ്റു. പരിക്കേറ്റ ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. അയ്യപ്പഭക്തർ തമിഴ്നാട് ഈറോഡ് സ്വദേശികളാണ്. ശനിയാഴ്ച വെളുപ്പിന് 4.20-നായിരുന്നു അപകടം. പരിക്കേറ്റവർ തൃശ്ശൂർ ജില്ലാ ജനറലാശുപത്രിയിൽ ചികിത്സയിലാണ്. ഒല്ലൂർ ആക്ട്സ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

## Article Content

**തൃശ്ശൂർ: ( **[www.truevisionnews.com]** )** ഒല്ലൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ്സിൽ ചരക്കുലോറിയിടിച്ച് അഞ്ച് അയ്യപ്പഭക്തർക്ക് പരിക്കേറ്റു. പരിക്കേറ്റ ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. അയ്യപ്പഭക്തർ തമിഴ്നാട് ഈറോഡ് സ്വദേശികളാണ്. ശനിയാഴ്ച വെളുപ്പിന് 4.20-നായിരുന്നു അപകടം. പരിക്കേറ്റവർ തൃശ്ശൂർ ജില്ലാ ജനറലാശുപത്രിയിൽ ചികിത്സയിലാണ്. ഒല്ലൂർ ആക്ട്സ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341885/sabarimala-pilgrims-bus-collides-with-lorry-five-injured-driver-in-critical-condition)