---
title: "വയനാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; 46-കാരന് മൂന്ന് വർഷം തടവ്"
english_title: "Sexual assault on minor in Wayanad 46 year old gets three years in prison"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341884/sexual-assault-on-minor-in-wayanad-46-year-old-gets-three-years-in-prison"
published_at: "2026-02-14T08:16:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698fe2b3cc7a7_rape_case.jpg"
keywords: []
---

# വയനാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; 46-കാരന് മൂന്ന് വർഷം തടവ്

> **Lead Summary:** **കല്‍പ്പറ്റ:( **[www.truevisionnews.com]** )** വയനാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ നാല്‍പ്പത്തിയാറുകാരനെ ശിക്ഷിച്ച് കോടതി. വെള്ളമുണ്ട മൊതക്കര കൊട്ടാരക്കുന്ന് കൊച്ചറ ഉന്നതിയിലെ അയ്യപ്പനെയാണ് മൂന്ന് വര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനും കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്.

## Article Content

**കല്‍പ്പറ്റ:( **[www.truevisionnews.com]** )** വയനാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ നാല്‍പ്പത്തിയാറുകാരനെ ശിക്ഷിച്ച് കോടതി. വെള്ളമുണ്ട മൊതക്കര കൊട്ടാരക്കുന്ന് കൊച്ചറ ഉന്നതിയിലെ അയ്യപ്പനെയാണ് മൂന്ന് വര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനും കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്.

2023 ജൂണ്‍ മാസത്തിലായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്. കുഞ്ഞ് ആണെന്ന പരിഗണന പോലും നല്‍കാതെ പ്രതി ലൈംഗികാതിക്രമം നടത്തുകയായിന്നുവെന്ന് പൊലീസ് പറയുന്നു. പരാതി ലഭിച്ചതോടെ കേസെടുത്ത വെള്ളമുണ്ട പൊലീസ്, അന്നത്തെ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ആയിരുന്ന കെ. രാജീവ്കുമാറിനെയായിരുന്നു കേസ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നത്. ഇദ്ദേഹം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341884/sexual-assault-on-minor-in-wayanad-46-year-old-gets-three-years-in-prison)