---
title: "രുചിയിൽ മധുരം, ശരീരത്തിന് കയ്പ്പ്...! ഗർഭകാലത്ത് വരെ ദോഷം, അറിഞ്ഞിരിക്കാം 'പഞ്ചസാര'യിലെ വില്ലനെ ...."
english_title: "Disadvantages of sugar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341875/disadvantages-of-sugar"
published_at: "2026-02-14T06:52:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698fce78704e8_sugar.jpg"
keywords: []
---

# രുചിയിൽ മധുരം, ശരീരത്തിന് കയ്പ്പ്...! ഗർഭകാലത്ത് വരെ ദോഷം, അറിഞ്ഞിരിക്കാം 'പഞ്ചസാര'യിലെ വില്ലനെ ....

> **Lead Summary:** > **** പഞ്ചസാര രുചികരമാണെങ്കിലും അമിതമായ ഉപയോഗം ശരീരത്തിന് പലതരത്തിലുള്ള ദോഷങ്ങൾ വരുത്തിവെക്കും. പഞ്ചസാരയുടെ ദോഷങ്ങളെക്കുറിച്ച് പറയുമ്പോൾ, അത് കേവലം പല്ല് കേടാക്കുന്ന ഒന്നല്ല, മറിച്ച് നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തെയും ബാധിക്കുന്ന ഒരു വില്ലനാണ്. "വെളുത്ത വിഷം" എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന പഞ്ചസാരയുടെ പ്രധാന ദോഷങ്ങൾ താഴെ പറയുന്നവയാണ്:

## Article Content

> **** പഞ്ചസാര രുചികരമാണെങ്കിലും അമിതമായ ഉപയോഗം ശരീരത്തിന് പലതരത്തിലുള്ള ദോഷങ്ങൾ വരുത്തിവെക്കും. പഞ്ചസാരയുടെ ദോഷങ്ങളെക്കുറിച്ച് പറയുമ്പോൾ, അത് കേവലം പല്ല് കേടാക്കുന്ന ഒന്നല്ല, മറിച്ച് നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തെയും ബാധിക്കുന്ന ഒരു വില്ലനാണ്. "വെളുത്ത വിഷം" എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന പഞ്ചസാരയുടെ പ്രധാന ദോഷങ്ങൾ താഴെ പറയുന്നവയാണ്:

അമിതഭാരം 

പഞ്ചസാരയിൽ കലോറി വളരെ കൂടുതലാണ്, എന്നാൽ പോഷകങ്ങൾ ഒന്നുമില്ല താനും . ഇത് ശരീരഭാരം പെട്ടെന്ന് വർദ്ധിപ്പിക്കാൻ കാരണമാകുന്നു. പ്രത്യേകിച്ച് വയറിന് ചുറ്റും

പ്രമേഹം : പഞ്ചസാര അമിതമായി ഉപയോഗിക്കുന്നത് രക്തത്തിലെ ഇൻസുലിൻ അളവിനെ ബാധിക്കുകയും ടൈപ്പ്-2 പ്രമേഹത്തിന് കാരണമാവുകയും ചെയ്യുന്നു.

ഹൃദ്രോഗം: ഉയർന്ന അളവിലുള്ള പഞ്ചസാര ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും രക്തസമ്മർദ്ദം ഉയർത്താനും സാധ്യതയുണ്ട്. ഇത് ഹൃദയാഘാതത്തിനുള്ള സാധ്യത കൂട്ടുന്നു.

ഹൃദ്രോ​ഗങ്ങൾ വരാം...

പഞ്ചസാര കഴിക്കുന്നതിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങൾ പിടിപെടാമെന്നാണ് പഠനങ്ങൾ പറയുന്നത്. മധുര പാനീയങ്ങളിൽ കലോറിയുടെ അളവ് വളരെ കൂടുതലാണ്.

പല്ലിന് കേട് വരാം...

മധുരം അമിതമായി കഴിക്കുമ്പോൾ പല്ലിന് കേട് വരാനുള്ള സാധ്യത വളരെ കൂടുലാണ്. അമിതമായ അളവിൽ മധുരം ചേർത്ത് കാപ്പിയോ ചായയോ കുടിക്കുന്ന ശീലം ചിലർക്കുണ്ട്. അമിതമായ അളവില്‍ മധുരംചേര്‍ത്ത കാപ്പി കുടിക്കുന്നവരുടെ പല്ലുകൾ പെട്ടെന്ന് ദ്രവിക്കാൻ സാധ്യതയുണ്ട്. കാപ്പി കുടിച്ചശേഷം ശരിയായി വായ് കഴുകുവാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ പല്ലിനു കറ പിടിക്കുവാനും പോട് വരുവാനുമുള്ള സാധ്യത ഏറെയാണ്.

രക്തത്തിലെ പ്രോട്ടീനെ നശിപ്പിക്കും...

അമിതമായ അളവില്‍ പഞ്ചസാര ഉപയോഗിച്ചാല്‍, രക്തത്തിലെ പ്രധാനപ്പെട്ട രണ്ട് പ്രോട്ടീനുകളായി ആല്‍ബുമിന്‍, ലിപോപ്രോട്ടീന്‍സ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ശരീരത്തില്‍ കൊഴുപ്പും കൊളസ്‌ട്രോളും അടിഞ്ഞുകൂടാന്‍ ഇത് കാരണമായി തീരും.

ഗര്‍ഭകാല പ്രശ്‌നം...

ഗര്‍ഭകാലത്ത് പഞ്ചസാര അമിതമായി ഉപയോഗിച്ചാല്‍, ഗര്‍ഭസ്ഥശിശുവിന്റെ പേശീവളര്‍ച്ചയെ സാരമായി ബാധിക്കും. ഇത് പിന്നീടുള്ള അനാരോഗ്യത്തിന് കാരണമാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341875/disadvantages-of-sugar)