---
title: "മാഹിയിലെ സ്ത്രീകളെ അധിക്ഷേപിക്കൽ; കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി സി ജോർജ് ഹൈക്കോടതിയിൽ"
english_title: "PC George moves High Court seeking quashing of case against women in Mahe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341855/pc-george-moves-high-court-seeking-quashing-of-case-against-women-in-mahe-new"
published_at: "2026-02-13T21:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698f4c2500bb9_pc_george.jpg"
keywords: []
---

# മാഹിയിലെ സ്ത്രീകളെ അധിക്ഷേപിക്കൽ; കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി സി ജോർജ് ഹൈക്കോടതിയിൽ

> **Lead Summary:** **തലശ്ശേരി : ( **[www.truevisionnews.com]** )** മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ചതിനെതിരെ ചുമത്തിയ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് പി സി ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകി. 2024 ലെ ലോകസഭ തെരഞ്ഞെടുപ്പിനിടെ കോഴിക്കോട് മുതലക്കുളത്ത് വെച്ചായിരുന്നു വിവാദ പ്രസംഗം.

## Article Content

**തലശ്ശേരി : ( **[www.truevisionnews.com]** )** മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ചതിനെതിരെ ചുമത്തിയ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് പി സി ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകി. 2024 ലെ ലോകസഭ തെരഞ്ഞെടുപ്പിനിടെ കോഴിക്കോട് മുതലക്കുളത്ത് വെച്ചായിരുന്നു വിവാദ പ്രസംഗം.

മാഹി പണ്ട് വേശ്യകളുടെയും ഗുണ്ടകളുടെയും തെമ്മാടികളുടെയും നാടായിരുന്നുവെന്നായിരുന്നു ബിജെപി നേതാവിൻ്റെ അധിക്ഷേപം. സിപിഐ എം മുൻ മാഹി ലോക്കൽ സെക്രട്ടറി കെ പി സുനിൽ കുമാർ നൽകിയ പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്.

കേസ് കോഴിക്കോട് കോടതിയുടെ പരിഗണനയിലിരിക്കെയാണ് പി സി ജോർജ് കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന പ്രസംഗം നടത്തിയില്ലെന്നാണ് ബിജെപി നേതാവിൻ്റെ വാദം. പരാതിക്കാരനോട് 17 ന് ഹൈക്കോടതിയിൽ ഹാജരാകാൻ സമൻസ് അയച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341855/pc-george-moves-high-court-seeking-quashing-of-case-against-women-in-mahe-new)