---
title: "പേരാമ്പ്രയിലെ കല്യാണപ്പന്തലിൽ ലൈംഗിക അതിക്രമം; പോക്സോ കേസിൽ  ആറുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും"
english_title: "Sexual assault at a wedding venue in Perambra; Six years rigorous imprisonment and a fine of Rs. 10,000 in a POCSO case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341834/sexual-assault-at-a-wedding-venue-in-perambra-six-years-rigorous-imprisonment-and-a-fine-of-rs-10000-in-a-pocso-case"
published_at: "2026-02-13T19:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698f2b3965652_ARREST.jpg"
keywords: []
---

# പേരാമ്പ്രയിലെ കല്യാണപ്പന്തലിൽ ലൈംഗിക അതിക്രമം; പോക്സോ കേസിൽ  ആറുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും

> **Lead Summary:** **കോഴിക്കോട്: **പേരാമ്പ്രയിലെ വിവാഹ വീട്ടിൽ വെച്ച് ബാലികയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രതിക്ക് ആറുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും. നാദാപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത് . 

## Article Content

**കോഴിക്കോട്: **പേരാമ്പ്രയിലെ വിവാഹ വീട്ടിൽ വെച്ച് ബാലികയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രതിക്ക് ആറുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും. നാദാപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത് . 

പേരാമ്പ്ര കൽപ്പത്തൂർ തട്ടാൻ കണ്ടി കോളനിയിൽ ദാമോദരൻ( 62 )വയസ് എന്നയാളെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ മേനോൻ ശിക്ഷിച്ചത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടിയെ അഞ്ചാം പീടികയിലെ കല്യാണപ്പന്തലിൽ വെച്ച് ലൈംഗിക ഉദ്ദേശത്തോടെ അതിക്രമത്തിന് വിധേയനാക്കിയെന്നാണ് കേസ്.

വിദ്യാർത്ഥിനി വിവരം സ്കൂൾ അധ്യാപികയെ അറിയിച്ചതിനെ തുടർന്ന് സ്കൂൾ ഹെഡ് മാസ്റ്റർ പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും കുട്ടിയുടെ വീട്ടിൽ പൊലീസ് എത്തി മൊഴി എടുക്കുകയുമായിരുന്നു. പേരാമ്പ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം നടത്തിയത് സബ് ഇൻസ്‌പെക്ടർ കെ.സജി അഗസ്റ്റിൻ, എഎസ് ഐ സി.ശ്രീജ എന്നിവരാണ്.

പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 9സാക്ഷികളെ വിസ്‌തരിക്കുകയും. 14രേഖകൾ ഹാജറാക്കുകയും ചെയ്തു. പ്രോസി ക്യൂഷൻ ന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ മനോജ്‌ അരൂർ ഹാജരായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341834/sexual-assault-at-a-wedding-venue-in-perambra-six-years-rigorous-imprisonment-and-a-fine-of-rs-10000-in-a-pocso-case)