---
title: "പുതുജീവനേകുക അഞ്ച് പേർക്ക്; കുഞ്ഞ് ആലിൻ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്"
english_title: "organ donation of ten month old baby thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341823/organ-donation-of-ten-month-old-baby-thiruvananthapuram"
published_at: "2026-02-13T17:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698f16034ad4a_alin.jpg"
keywords: []
---

# പുതുജീവനേകുക അഞ്ച് പേർക്ക്; കുഞ്ഞ് ആലിൻ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **റോഡ് അപകടത്തിന് പിന്നാലെ മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യും. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകൾ ആലിൻ ഷെറിൻ അബ്രഹാമിന്റെ വൃക്കകൾ അടക്കമുള്ള അവയവങ്ങളാണ് ദാനം ചെയ്യുന്നത്. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ ഷെറിൻ.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **റോഡ് അപകടത്തിന് പിന്നാലെ മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യും. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകൾ ആലിൻ ഷെറിൻ അബ്രഹാമിന്റെ വൃക്കകൾ അടക്കമുള്ള അവയവങ്ങളാണ് ദാനം ചെയ്യുന്നത്. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ ഷെറിൻ.

റോഡ് അപകടത്തിന് പിന്നാലെ എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആലിൻ. ജീവൻ രക്ഷിക്കാൻ പരിശ്രമിച്ചെങ്കിലും ഇതിനിടെ മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു. ആലിന്‍റെ രണ്ട് വൃക്കകൾ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാർഡിൽ ചികിത്സയിലുള്ള കുട്ടിക്കാണ് നൽകുക.

ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സയിലുള്ള കുഞ്ഞിനും കരൾ തിരുവനന്തപുരം കിംസിൽ ചികിത്സയിലുള്ള കുട്ടിക്കും നൽകും. നേത്രപടലങ്ങൾ കൊച്ചി അമൃത ആശുപത്രിയിലേക്കാണ് ദാനം ചെയ്യുന്നത്. എറണാകുളം അമൃത ആശുപത്രിയിൽ നിന്ന് വൈകിട്ട് 6.30യോടെ അവയവങ്ങൾ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. റോഡ് മാർഗമായിരിക്കും അവയവങ്ങൾ എത്തിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341823/organ-donation-of-ten-month-old-baby-thiruvananthapuram)