---
title: "നഖം കണ്ടാൽ ആരും നോക്കിപ്പോകും....! വീട്ടിലുള്ള ഈ സാധനങ്ങൾ മതി നഖത്തിന് ഗ്ലാമർ കൂട്ടാൻ"
english_title: "What to do to keep your nails clean"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341818/what-to-do-to-keep-your-nails-clean"
published_at: "2026-02-13T17:05:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698f0c74982c9_nnail.jpg"
keywords: []
---

# നഖം കണ്ടാൽ ആരും നോക്കിപ്പോകും....! വീട്ടിലുള്ള ഈ സാധനങ്ങൾ മതി നഖത്തിന് ഗ്ലാമർ കൂട്ടാൻ

> **Lead Summary:** ** ** മുഖം പോലെ തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് നമ്മുടെ കൈകളും നഖങ്ങളും. കറ പിടിച്ചതോ അഴുക്ക് നിറഞ്ഞതോ ആയ നഖങ്ങൾ നിങ്ങളുടെ സ്റ്റൈലിനെ തന്നെ ബാധിക്കാം. നഖം വൃത്തിയാക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വിദ്യകൾ നോക്കാം:

## Article Content

** ** മുഖം പോലെ തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് നമ്മുടെ കൈകളും നഖങ്ങളും. കറ പിടിച്ചതോ അഴുക്ക് നിറഞ്ഞതോ ആയ നഖങ്ങൾ നിങ്ങളുടെ സ്റ്റൈലിനെ തന്നെ ബാധിക്കാം. നഖം വൃത്തിയാക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വിദ്യകൾ നോക്കാം:

**നാരങ്ങാനീരിന്റെ പവർ:** *നഖത്തിലെ മഞ്ഞപ്പ് മാറ്റാൻ നാരങ്ങാനീരാണ് താരം. ഒരു നാരങ്ങ മുറിച്ച് നഖങ്ങളിൽ അഞ്ചു മിനിറ്റ് ഉരസുക. നഖം തിളങ്ങാൻ ഇത് സഹായിക്കും.*

**ബേക്കിംഗ് സോഡാ മാജിക്**: *കുറച്ച് ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി പഴയൊരു ബ്രഷ് ഉപയോഗിച്ച് നഖങ്ങൾ മെല്ലെ ഉരയ്ക്കുക. നഖത്തിനടിയിലെ അഴുക്ക് മാഞ്ഞുപോകും.*

**വാസ്ലിൻ അല്ലെങ്കിൽ ഒലിവ് ഓയിൽ:** *നഖങ്ങൾ പൊട്ടിപ്പോകുന്നത് തടയാനും നല്ല തിളക്കം കിട്ടാനും രാത്രി ഉറങ്ങുന്നതിന് മുൻപ് ഒലിവ് ഓയിലോ വാസ്ലിനോ പുരട്ടി മസാജ് ചെയ്യുന്നത് ശീലമാക്കുക.*

**ഉപ്പുവെള്ളത്തിലെ കുളി: ***അഴുക്ക് കഠിനമാണെങ്കിൽ അല്പം ഇളം ചൂടുവെള്ളത്തിൽ ഉപ്പും അല്പം ഷാംപൂവും ചേർത്ത് പത്ത് മിനിറ്റ് കൈകൾ മുക്കിവെക്കുക. നഖങ്ങൾ അനായാസം വൃത്തിയാക്കാം.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341818/what-to-do-to-keep-your-nails-clean)