---
title: "തൊണ്ട നനയ്ക്കാൻ ഇതാണ് ഒറിജിനൽ ഐറ്റം; നെല്ലിക്ക സംഭാരം ഉണ്ടാക്കാം ..."
english_title: "Gooseberry Sambharam Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341816/gooseberry-sambharam-recipe"
published_at: "2026-02-13T16:41:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698f070b4b40a_mor.jpg"
keywords: []
---

# തൊണ്ട നനയ്ക്കാൻ ഇതാണ് ഒറിജിനൽ ഐറ്റം; നെല്ലിക്ക സംഭാരം ഉണ്ടാക്കാം ...

> **Lead Summary:** ** ** നട്ടുച്ചവെയിലിൽ തൊണ്ട വരണ്ടുനിൽക്കുമ്പോൾ ഗ്ലാസിലേക്ക് പതഞ്ഞൊഴുകുന്ന ഒരു തണുത്ത നെല്ലിക്ക സംഭാരം ഉണ്ടെങ്കിൽ സംഗതി ഉഷാറായി . 

## Article Content

** ** നട്ടുച്ചവെയിലിൽ തൊണ്ട വരണ്ടുനിൽക്കുമ്പോൾ ഗ്ലാസിലേക്ക് പതഞ്ഞൊഴുകുന്ന ഒരു തണുത്ത നെല്ലിക്ക സംഭാരം ഉണ്ടെങ്കിൽ സംഗതി ഉഷാറായി . 

ശരീരത്തിന് തണുപ്പ് നൽകുന്നതിനൊപ്പം ദഹനത്തിനും പ്രതിരോധശേഷിക്കും നെല്ലിക്ക സംഭാരം നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ഡയറ്റും ഫിറ്റ്‌നസും നോക്കുന്നവരുടെ ഫേവറിറ്റ് ലിസ്റ്റിൽ എന്നും മുൻപന്തിയിലുണ്ട് ഈ നാടൻ ഐറ്റം.**

ആവശ്യ സാധനങ്ങൾ:**

**പച്ചനെല്ലിക്ക **

**ഇഞ്ചി **

**ചെറുനാരങ്ങ **

**കറിവേപ്പില **

**വെള്ളം**

**ഉപ്പ്**

**ഉണ്ടാക്കുന്ന വിധം:**

**ആദ്യത്തെ തന്നെ എടുത്ത് വെച്ചിരിക്കുന്ന നെല്ലിക്ക കുരു കളയുക. ശേഷം ഇത് ചെറിയ കഷ്ണങ്ങളാക്കി മാറ്റി വെയ്ക്കുക. ഒരു ജാറിൽ ഇഞ്ചിയും, കറിവേപ്പിലയും, എടുത്ത് വെച്ചിരിക്കുന്ന നെല്ലിക്കയും, ഉപ്പും, തൈരും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. **

**ശേഷം ഈ മിക്സ് അരിച്ചെടുത്ത് നാരങ്ങാ നീരും ആവശ്യത്തിന് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ആവശ്യാനുസരണം കുടിക്കാം. ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കുകയാണെങ്കിൽ രുചി കൂടും.**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341816/gooseberry-sambharam-recipe)