---
title: "ജനത്തിരക്കല്ല കണ്ടത്, സ്റ്റേജിലെ തിരക്ക്;  'ഒരു സ്റ്റേജ് മാനേജ് ചെയ്യാൻ പറ്റാത്തവരാണോ സ്റ്റേറ്റ് ഭരിക്കുന്നത്? എം വി ഗോവിന്ദന്‍"
english_title: "MVGovindan mocks the new age journey led by VDSatheesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341790/mvgovindan-mocks-the-new-age-journey-led-by-vdsatheesan-new"
published_at: "2026-02-13T15:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ef14e5c162_mv.jpg"
keywords: []
---

# ജനത്തിരക്കല്ല കണ്ടത്, സ്റ്റേജിലെ തിരക്ക്;  'ഒരു സ്റ്റേജ് മാനേജ് ചെയ്യാൻ പറ്റാത്തവരാണോ സ്റ്റേറ്റ് ഭരിക്കുന്നത്? എം വി ഗോവിന്ദന്‍

> **Lead Summary:** **കോഴിക്കോട്: ** പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

## Article Content

**കോഴിക്കോട്: ** പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

ഒരു സ്റ്റേജ് പോലും മാനേജ് ചെയ്യാന്‍ കഴിയാത്തവര്‍ എങ്ങനെയാണ് ഒരു സ്റ്റേറ്റിനെ മാനേജ് ചെയ്യുകയെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. 'ജനത്തിരക്കല്ല കണ്ടത്. സ്റ്റേജിലെ തിരക്ക് ആണ്. ഒരു സ്റ്റേജ് മാനേജ്‌മെന്റ് പോലും നടത്താന്‍ കഴിയാത്തവര്‍ക്ക് എങ്ങനെയാണ് സ്റ്റേറ്റ് മാനേജ്‌മെന്റ് നടത്താനാവുക. അതൊക്കെ ജനം കണ്ടതാണ്.

പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇത് ഇവിടെ മാത്രമല്ല. പരസ്പര സ്‌നേഹത്തോടെ സ്റ്റേജ് മാനേജ് ചെയ്യാന്‍ കഴിയുന്നില്ല. പിന്നെ നിങ്ങള്‍ക്ക് എങ്ങനെയാണ് കേരളം പോലൊരു നാടിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാവുക', എം വി ഗോവിന്ദന്‍ ചോദിച്ചു.

അതേസമയം സ്നേഹത്തള്ളല്‍ ആയാലും സ്‌നേഹത്തല്ല് ആയാലും തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യും. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയിലെ പിടിവലിയില്‍, കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ നടത്തിയ ‘സ്‌നേഹത്തള്ളല്‍’ വിശദീകരണത്തിനെതിരെ കെ മുരളീധരന്‍ രംഗത്തെത്തി .

സ്‌നേഹത്തള്ളല്‍ ആയാലും സ്‌നേഹത്തല്ല് ആയാലും തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യും. ചാനലില്‍ മുഖം കാണിക്കാന്‍ തള്ളുന്നവരോട് ജനത്തിന് പരിഹാസമെന്നും കെ മുരളീധരന്‍ തുറന്നടിച്ചു.

സ്‌നേഹത്തള്ളാണെങ്കിലും സ്‌നേഹത്തല്ലാണെങ്കിലും ദോഷം തന്നെയാണ്. സ്‌നേഹത്തള്ളലും മോശമാണ് സ്‌നേഹത്തല്ലലും മോശമാണ്. അത് സ്‌നേഹത്തിന്റെ ഭാഷയിലാണെങ്കിലും രൗദ്രത്തിന്റെ ഭാഷയിലാണെങ്കിലും ആ തള്ളലൊന്നും ഇലക്ഷന്‍ ജയിക്കാന്‍ സഹായകരമല്ല. ആ നേരം കൊണ്ട് പാര്‍ട്ടിക്ക് വേണ്ടി കുറച്ച് അധ്വാനിച്ചാല്‍ അത്രയും വോട്ട് നമുക്ക് കിട്ടും – മുരളീധരന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341790/mvgovindan-mocks-the-new-age-journey-led-by-vdsatheesan-new)