---
title: "ഒടുവിൽ അതു സംഭവിച്ചു...! ട്വന്റി20 ലോകകപ്പിലെ ആദ്യ അട്ടിമറി ഇതാ; കങ്കാരുപ്പടയെ തകർത്തെറിഞ്ഞ് കറുത്ത കുതിരകൾ"
english_title: "Zimbabwe defeats Australia in 2026 T20 World Cup"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341787/zimbabwe-defeats-australia-in-2026-t20-world-cup"
published_at: "2026-02-13T15:01:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698eef7d5a6ea_zim_-aus.jpg"
keywords: []
---

# ഒടുവിൽ അതു സംഭവിച്ചു...! ട്വന്റി20 ലോകകപ്പിലെ ആദ്യ അട്ടിമറി ഇതാ; കങ്കാരുപ്പടയെ തകർത്തെറിഞ്ഞ് കറുത്ത കുതിരകൾ

> **Lead Summary:** **കൊളംബോ: ( **[www.truevisionnews.com]** )** ഒടുവിൽ അതു സംഭവിച്ചു, 2026 ട്വന്റി20 ലോകകപ്പിൽ പല അട്ടിമറികളും അവസാനിമിഷം മാറിമറിഞ്ഞെങ്കിലും ഇത്തവണ തെറ്റിയില്ല. ലോക ക്രിക്കറ്റിലെ തന്ന വമ്പന്മാരായ, മുൻ ചാംപ്യന്മാരായ, ഇത്തവണയും ചാംപ്യന്മാരാകാൻ സാധ്യതയുണ്ടെന്ന് കൽപ്പിക്കപ്പെടുന്ന ഓസ്ട്രേലിയയെ തകർത്ത് സിംബാബ്‌വെയാണ് ആ നേട്ടം കൈവരിച്ചത്.

## Article Content

**കൊളംബോ: ( **[www.truevisionnews.com]** )** ഒടുവിൽ അതു സംഭവിച്ചു, 2026 ട്വന്റി20 ലോകകപ്പിൽ പല അട്ടിമറികളും അവസാനിമിഷം മാറിമറിഞ്ഞെങ്കിലും ഇത്തവണ തെറ്റിയില്ല. ലോക ക്രിക്കറ്റിലെ തന്ന വമ്പന്മാരായ, മുൻ ചാംപ്യന്മാരായ, ഇത്തവണയും ചാംപ്യന്മാരാകാൻ സാധ്യതയുണ്ടെന്ന് കൽപ്പിക്കപ്പെടുന്ന ഓസ്ട്രേലിയയെ തകർത്ത് സിംബാബ്‌വെയാണ് ആ നേട്ടം കൈവരിച്ചത്.

കൊളംബോയിലെ പ്രേമദാസാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കംഗാരുക്കളെ 23 റൺസിനാണ് സിംബാബ്‌വെ തോൽപ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത സിംബാബ്‌വെ 20 ഓവറിൽ വെറും 2 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ 19. 3 ഓവറിൽ 146 റൺസിന് ഓൾഔട്ടായി. ആധികാരികമായ വിജയം.

നാല് വിക്കറ്റ് വീഴ്ത്തി ബ്ലെസിങ് മുസാറബാനി, മൂന്നു വിക്കറ്റെടുത്ത ബ്രാഡ് ഇവാൻസ് എന്നിവരാണ് ഓസീസ് ബാറ്റിങ് നിരയെ തകർത്തത്. നാല് ഓവറിൽ വെറും 17 റൺസ് മാത്രം വിട്ടുകൊടുത്താണ് ബ്ലെസിങ് നാലു വിക്കറ്റ് വീഴ്ത്തിയത്. ബാറ്റിങ്ങിൽ, അർധസെഞ്ചറി നേടിയ ഓപ്പണർ ബ്രയാൻ ബെന്നറ്റ് (56 പന്തിൽ 64*), ദടിവനാഷെ മരുമാനി (21 പന്തിൽ 35), റയാൻ ബർൾ (30 പന്തിൽ 35) എന്നിവരും തിളങ്ങി. ഒന്നാം വിക്കറ്റിൽ ബ്രയാൻ ബെന്നറ്റും മരുമാനിയും ചേർന്ന് 61 റൺസെടുത്തപ്പോൾ രണ്ടാം വിക്കറ്റിൽ ബെന്നറ്റ്– റയാൻ സഖ്യം 70 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിൽ, അർധസെഞ്ചറി നേടിയ മാറ്റ് റെൻഷോ (44 പന്തിൽ 65), ഗ്ലെൻ മാക്‌സ്‌വെൽ (32 പന്തിസൽ 31) എന്നിവർ മാത്രമാണ് തിളങ്ങിയത്. ഇവരെക്കൂടാതെ ക്യാപ്റ്റൻ ട്രാവിസ് ഹെഡ് (15 പന്തിൽ 17) മാത്രമാണ് രണ്ടക്കം കടന്നത്. ബാക്കി എട്ടു പേരും രണ്ടക്കം കടന്നില്ല. മൂന്നു പേർ സംപൂജ്യരാണ്. തോൽവിയോടെ ഓസ്ട്രേലിയ ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്തായി. രണ്ടു കളികളിൽനിന്ന് രണ്ടു ജയവുമായി സിംബാബ്‌വെയാണ് രണ്ടാം സ്ഥാനത്ത്. ശ്രീലങ്കയാണ് ഒന്നാമത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341787/zimbabwe-defeats-australia-in-2026-t20-world-cup)