---
title: "പ്രഭാതഭക്ഷണം ഗംഭീരമാക്കാം; രുചികരമായ നാടൻ വെള്ളയപ്പം തയ്യാറാക്കിയാലോ"
english_title: "How about preparing delicious local white bread?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341781/how-about-preparing-delicious-local-white-bread"
published_at: "2026-02-13T14:46:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698eecaac892b_16.jpg"
keywords: []
---

# പ്രഭാതഭക്ഷണം ഗംഭീരമാക്കാം; രുചികരമായ നാടൻ വെള്ളയപ്പം തയ്യാറാക്കിയാലോ

> **Lead Summary:** **കേ**രളീയരുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണമായ വെള്ളയപ്പം ഉഗ്രൻ രുചിയിൽ തയ്യാറാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. പഞ്ഞിക്കെട്ടുപോലെ മൃദുവായ വെള്ളയപ്പം തയ്യാറാക്കുന്നതിനുള്ള ചേരുവകളും പാചകരീതിയും നോക്കിയാലോ.....

## Article Content

**കേ**രളീയരുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണമായ വെള്ളയപ്പം ഉഗ്രൻ രുചിയിൽ തയ്യാറാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. പഞ്ഞിക്കെട്ടുപോലെ മൃദുവായ വെള്ളയപ്പം തയ്യാറാക്കുന്നതിനുള്ള ചേരുവകളും പാചകരീതിയും നോക്കിയാലോ.....

**ചേരുവകൾ:**

**തയ്യാറാക്കുന്ന വിധം:**

ആദ്യം പച്ചരി നാല് മണിക്കൂറോളം കുതിർക്കാൻ വെക്കുക. കുതിർത്ത അരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം തേങ്ങ, ചോറ്, പഞ്ചസാര, ഈസ്റ്റ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഈ മാവ് ഒരു പാത്രത്തിലേക്ക് മാറ്റി എട്ട് മണിക്കൂറോളം പുളിക്കാൻ വെക്കണം.

മാവ് നന്നായി പൊങ്ങിവന്നാൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക. അപ്പച്ചട്ടി അടുപ്പത്തുവെച്ച് ചൂടാകുമ്പോൾ ഒരു തവി മാവ് ഒഴിച്ച് ചുറ്റിച്ചെടുക്കുക. ചട്ടി മൂടിവെച്ച് വേവിക്കണം. വശങ്ങൾ മൊരിഞ്ഞു വരുമ്പോൾ ചട്ടിയിൽ നിന്നും മാറ്റാം. ചൂടുള്ള വെള്ളയപ്പം ചിക്കൻ കറിക്കോ വെജിറ്റബിൾ സ്റ്റൂവിനോ ഒപ്പം വിളമ്പാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341781/how-about-preparing-delicious-local-white-bread)