---
title: "'രുചി മാത്രമല്ല, ഔഷധവുമാണ്'; ദഹനപ്രശ്നങ്ങൾക്കും കരുത്തിനും മുരിങ്ങയില-തേങ്ങാപ്പാൽ കഞ്ഞി"
english_title: "'Not only tasty, but also medicinal'; Moringa leaf-coconut milk porridge for digestive problems and strength"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341774/not-only-tasty-but-also-medicinal-moringa-leaf-coconut-milk-porridge-for-digestive-problems-and-strength"
published_at: "2026-02-13T14:35:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698eeaf168b3b_HEALTH_KANNJI.jpg"
keywords: []
---

# 'രുചി മാത്രമല്ല, ഔഷധവുമാണ്'; ദഹനപ്രശ്നങ്ങൾക്കും കരുത്തിനും മുരിങ്ങയില-തേങ്ങാപ്പാൽ കഞ്ഞി

> **Lead Summary:** **[** വെറുമൊരു കഞ്ഞി എന്നതിലുപരി ഔഷധഗുണങ്ങൾ ഏറെയുള്ള ഒരു പോഷകാഹാരത്തെ പരിചയപ്പെട്ടാലോ? മുരിങ്ങയിലയും തേങ്ങാപ്പാലും ചേർത്തൊരുക്കുന്ന ഈ പ്രത്യേക കഞ്ഞി ആരോഗ്യപ്രേമികൾക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ്. ശരീരത്തിന് ഉന്മേഷം നൽകാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഈ വിഭവം സഹായിക്കും.

## Article Content

**[** വെറുമൊരു കഞ്ഞി എന്നതിലുപരി ഔഷധഗുണങ്ങൾ ഏറെയുള്ള ഒരു പോഷകാഹാരത്തെ പരിചയപ്പെട്ടാലോ? മുരിങ്ങയിലയും തേങ്ങാപ്പാലും ചേർത്തൊരുക്കുന്ന ഈ പ്രത്യേക കഞ്ഞി ആരോഗ്യപ്രേമികൾക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ്. ശരീരത്തിന് ഉന്മേഷം നൽകാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഈ വിഭവം സഹായിക്കും.

**പ്രധാന ചേരുവകൾ**

അരി: 1 കപ്പ് (പച്ചരി അല്ലെങ്കിൽ പൊന്നി അരി)

മുരിങ്ങയില (വൃത്തിയാക്കിയത്): 1 കപ്പ്

കട്ടിയുള്ള തേങ്ങാപ്പാൽ(ഒന്നാം പാൽ): 1-2 കപ്പ് ​

ഉലുവ: 1 ടീസ്പൂൺ

ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് : 5-6 എണ്ണം

വെളുത്തുള്ളി: 4-5 അല്ലി

ജീരകം: ½ ടീസ്പൂൺ

നെയ്യ്/എണ്ണ: ആവശ്യത്തിന്

ഉപ്പ്, കുരുമുളക്: പാകത്തിന്

**തയാറാക്കുന്ന വിധം**

അരിയും ഉലുവയും നന്നായി കഴുകി ആവശ്യത്തിന് വെള്ളം ചേർത്ത് പ്രഷർ കുക്കറിലോ പാത്രത്തിലോ വേവിക്കുക. വേവിച്ച അരിക്കൊപ്പം വൃത്തിയാക്കി വച്ചിരിക്കുന്ന മുരിങ്ങയില ചേർത്ത് നന്നായി ഇളക്കുക. ഇല വെന്ത് ചേരുന്നത് വരെ കുറച്ചു സമയം കൂടി വേവിക്കുക.

ഒരു പാനിൽ അല്പം നെയ്യ് ചൂടാക്കി വെളുത്തുള്ളി, ചെറിയ ഉള്ളി, ജീരകം എന്നിവ ചേർത്ത് ബ്രൗൺ നിറമാകുന്നത് വരെ വഴറ്റി കഞ്ഞിയിലേക്ക് ചേർത്ത് കൊടുക്കാം. തീ കുറച്ചതിനുശേഷം ഇതിലേക്ക് കട്ടിയുള്ള തേങ്ങാപ്പാലും ആവശ്യത്തിന് ഉപ്പും ചേർക്കുക. കഞ്ഞി തിളച്ചു തുടങ്ങുമ്പോൾ കുരുമുളക് പൊടി വിതറി തീ അണയ്ക്കാം. ചൂടോടെ കഴിക്കുന്നത് ഉദരരോഗങ്ങൾക്കും ശാരീരിക തളർച്ചയ്ക്കും അത്യുത്തമമാണ്.

വയറിലെ അൾസറും അസിഡിറ്റിയും മാറ്റുന്നതിനോടൊപ്പം ബിപി നിയന്ത്രിക്കാനും ഈ കഞ്ഞി സഹായിക്കുന്നു. പ്രസവശേഷം അമ്മമാർക്ക് നൽകാവുന്ന മികച്ച ഒരു ഭക്ഷണമാണിത്. മുരിങ്ങയിലയിലെ ഇരുമ്പും വിറ്റാമിനുകളും ശരീരത്തിന് പ്രതിരോധശേഷി നൽകുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341774/not-only-tasty-but-also-medicinal-moringa-leaf-coconut-milk-porridge-for-digestive-problems-and-strength)