---
title: "ബംഗ്ലാദേശ് നിയുക്ത പ്രധാനമന്ത്രിയെ അഭിനന്ദിച്ച് നരേന്ദ്ര മോദി; ഇന്ത്യയുടെ പിന്തുണ വാഗ്ദാനം ചെയ്ത"
english_title: "Narendra Modi congratulates Bangladesh's newly appointed Prime Minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341773/narendra-modi-congratulates-bangladeshs-newly-appointed-prime-minister"
published_at: "2026-02-13T14:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ee99ba8cfe_15.jpg"
keywords: []
---

# ബംഗ്ലാദേശ് നിയുക്ത പ്രധാനമന്ത്രിയെ അഭിനന്ദിച്ച് നരേന്ദ്ര മോദി; ഇന്ത്യയുടെ പിന്തുണ വാഗ്ദാനം ചെയ്ത

> **Lead Summary:** **ന്യൂഡൽഹി: **ബംഗ്ലാദേശിലെ നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

## Article Content

**ന്യൂഡൽഹി: **ബംഗ്ലാദേശിലെ നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

തിരഞ്ഞെടുപ്പ് ഫലം താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശിലെ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് മോദി എക്‌സിൽ കുറിച്ചു.

ജനാധിപത്യപരവും പുരോഗമനപരവുമായ അയൽരാജ്യത്തിന് ഇന്ത്യയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും പുതിയ സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കാൻ ഉറ്റുനോക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഷെയ്ഖ് ഹസീനയുടെ പുറത്താകലിന് ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ 158 സീറ്റുകൾ നേടിയാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) അധികാരത്തിലെത്തുന്നത്.

മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനാണ് താരിഖ് റഹ്മാൻ. 1981-ൽ പിതാവ് കൊല്ലപ്പെടുമ്പോൾ 16 വയസ്സ് മാത്രമായിരുന്ന താരിഖ്, പിന്നീട് മാതാവ് ഖാലിദ സിയ രാഷ്ട്രീയത്തിൽ സജീവമായതോടെ പാർട്ടിയുടെയും ഭരണത്തിന്റെയും സുപ്രധാന ചാലകശക്തിയായി മാറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341773/narendra-modi-congratulates-bangladeshs-newly-appointed-prime-minister)