---
title: "ഉറക്കത്തിലെ അസ്വസ്ഥതകൾക്ക് വിട; ഉന്മേഷത്തോടെ ഉണരാൻ ഇതാ ഒരു 'മാജിക്' തലയണ"
english_title: "Here's a 'magic' pillow to wake up refreshed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341772/heres-a-magic-pillow-to-wake-up-refreshed"
published_at: "2026-02-13T14:27:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ee77f9fde5_HEALTH.jpg"
keywords: []
---

# ഉറക്കത്തിലെ അസ്വസ്ഥതകൾക്ക് വിട; ഉന്മേഷത്തോടെ ഉണരാൻ ഇതാ ഒരു 'മാജിക്' തലയണ

> **Lead Summary:** കസേരയിൽ അല്പനേരം ഇരിക്കുമ്പോഴേക്കും തുടങ്ങുന്ന നടുവേദന, പുറംവേദന, കഴുത്തുവേദന എന്നിവ ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. ഇതിനുപുറമെ കാലുവേദനയും അസിഡിറ്റിയും വേറെയും. ഓരോ വേദനയ്ക്കും മരുന്നുകളെയും തൈലങ്ങളെയും ആശ്രയിക്കുന്നതിന് പകരം, നിങ്ങളുടെ ഉറക്കത്തിന്റെ രീതി ഒന്ന് മാറ്റിപ്പിടിച്ചാലോ?

## Article Content

കസേരയിൽ അല്പനേരം ഇരിക്കുമ്പോഴേക്കും തുടങ്ങുന്ന നടുവേദന, പുറംവേദന, കഴുത്തുവേദന എന്നിവ ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. ഇതിനുപുറമെ കാലുവേദനയും അസിഡിറ്റിയും വേറെയും. ഓരോ വേദനയ്ക്കും മരുന്നുകളെയും തൈലങ്ങളെയും ആശ്രയിക്കുന്നതിന് പകരം, നിങ്ങളുടെ ഉറക്കത്തിന്റെ രീതി ഒന്ന് മാറ്റിപ്പിടിച്ചാലോ?

ശാശ്വതമായ ആശ്വാസത്തിനായി പ്രത്യേക പരിശീലനങ്ങളൊന്നും ആവശ്യമില്ല; സാധാരണ തലയണകൾക്ക് പകരം 'വെഡ്ജ് പില്ലോകൾ' (Wedge Pillows) ഉപയോഗിച്ചു തുടങ്ങിയാൽ മതി. ശരീരത്തിന് കൃത്യമായ വിശ്രമം നൽകുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തവയാണ് ഇവ. ഓരോ ദിവസവും ഉന്മേഷത്തോടെ ഉറക്കമുണരുന്നതിന്റെ മാജിക് അനുഭവിച്ചറിയാം.

പുറം, കഴുത്ത്, കാലുകൾ എന്നിവയ്ക്ക് കൃത്യമായി സപ്പോർട്ട് നൽകുന്ന തരത്തിൽ ത്രികോണാകൃതിയിൽ രൂപകൽപന ചെയ്തിരിക്കുന്ന മൃദുവായ കുഷ്യനാണിവ. നട്ടെല്ല്, തോളുകൾ എന്നിവയിൽ അധിക സമ്മർദമേൽക്കാതെ സുഖകരമായ ഉറക്കം ഇവ പ്രദാനം ചെയ്യുന്നു. സാധാരണ ശരീര- സന്ധി വേദനകൾ അനുഭവിക്കുന്നവർക്കു മാത്രമല്ല സർജറിക്കു ശേഷം വിശ്രമത്തിലിരിക്കുന്നവർ, ഗർഭിണികൾ, കിടക്കുന്ന പൊസിഷന്റെ പ്രശ്നങ്ങൾ മൂലം പതിവായി കൂർക്കം വലിക്കുന്നവർ, കിടക്കുന്ന സമയത്ത് ശ്വാസതടസ്സം നേരിടുന്നവർ തുടങ്ങിയവർക്കെല്ലാം ഒരു ഗെയിം ചേഞ്ചറാണ് വെഡ്ജ് തലയണകളിൽ. ഉദാഹരണത്തിന്, ആസിഡ് റിഫ്ലക്സ് അനുഭവിക്കുന്നവർക്ക് ശരീരത്തിന്റെ മുകൾഭാഗം അൽപം ഉയർത്തിയ നിലയിൽ കിടക്കുന്നതിലൂടെ നെഞ്ചെരിച്ചിൽ പോലെയുള്ള അസ്വസ്ഥതകൾ ഒഴിവാക്കാനും സ്വസ്ഥമായ ഉറക്കം ആസ്വദിക്കാനും സാധിക്കും. ഗർഭിണികളുടെ കാര്യമെടുത്താൽ കാലുകൾ ഉയർത്തി വയ്ക്കുന്നതും പുറത്തിന് കൃത്യമായ താങ്ങു നൽകുന്നതും നീർവീക്കവും ശരീരത്തിന്റെ ആയാസവുമൊക്കെ കുറയ്ക്കാൻ സഹായകമാണ്. കിടക്കുന്ന സമയത്ത് നേരിയ ശ്വസനപ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ വെഡ്ജ് തലയണ ഉപയോഗിച്ച് നെഞ്ചും കഴുത്തും തലയും ഉയർത്തി വയ്ക്കുന്നതിലൂടെ ശ്വാസനാളം തുറന്നിരിക്കാനും തടസ്സമില്ലാതെ ശ്വസിക്കാനും സാധിക്കും.

ആവശ്യാനുസരണം ഉയരം ക്രമീകരിക്കാവുന്ന തരത്തിൽ വെഡ്ജ് തലയണകൾ ലഭ്യമാണ്. പ്രത്യേകമായി ഹെഡ് റെസ്റ്റ് ഉൾപ്പെടുത്തിയാണ് ഇവ നിർമിക്കപ്പെടുന്നത്. കവറുകൾ ഊരി കഴുകിയെടുക്കാം എന്നതിനാൽ വൃത്തിയുടെ കാര്യത്തിലും കോംപ്രമൈസ് വേണ്ട. മുറിക്കും ബെഡിനും അനുയോജ്യമായ വിധത്തിൽ വ്യത്യസ്ത നിറങ്ങളിലും വലുപ്പത്തിലും വെഡ്ജ് തലയണകൾ വാങ്ങാം. 1500 രൂപ മുതൽ വിലയിൽ വെഡ്ജ് പില്ലോകൾ ആമസോണിൽനിന്നു വാങ്ങാം. വ്യത്യസ്ത ബ്രാൻഡുകൾ ദീർഘകാല വാറന്റിയോടു കൂടി വെഡ്ജ് തലയണകൾ വിപണിയിൽ എത്തിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341772/heres-a-magic-pillow-to-wake-up-refreshed)