---
title: "നാടൻ രുചിയിൽ ക്രിസ്പി ചിക്കൻ സമൂസ: വീട്ടിൽ തയ്യാറാക്കാം എളുപ്പത്തിൽ!"
english_title: "How to prepare crispy samosa"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341755/how-to-prepare-crispy-samosa"
published_at: "2026-02-13T13:48:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698edf1cb13c9_12.jpg"
keywords: []
---

# നാടൻ രുചിയിൽ ക്രിസ്പി ചിക്കൻ സമൂസ: വീട്ടിൽ തയ്യാറാക്കാം എളുപ്പത്തിൽ!

> **Lead Summary:** സൂപ്പർ ക്രിസ്പിയായ ഒരു ചിക്കൻ സമൂസ വീട്ടിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.**
ആവശ്യമായ സാധനങ്ങൾ**

## Article Content

സൂപ്പർ ക്രിസ്പിയായ ഒരു ചിക്കൻ സമൂസ വീട്ടിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.**
ആവശ്യമായ സാധനങ്ങൾ**

***മാവ് തയ്യാറാക്കാൻ:***

*മൈദ - 2 കപ്പ്*

*ഓയിൽ/നെയ്യ് - 2 ടേബിൾസ്പൂൺ*

*ഉപ്പ് - ആവശ്യത്തിന്*

*വെള്ളം - മാവ് കുഴയ്ക്കാൻ ആവശ്യത്തിന്*

***ഫില്ലിംഗ് തയ്യാറാക്കാൻ :***

*സവാള - 3 എണ്ണം (ചെറുതായി അരിഞ്ഞത്)*

*പച്ചമുളക് - 2-3 എണ്ണം (അരിഞ്ഞത്)*

*ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ*

*ചിക്കൻ വേവിച്ച് ഉടച്ചത്  - 1 കപ്പ്*

*മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ*

*മുളകുപൊടി - 1 ടീസ്പൂൺ*

*ഗരം മസാല - 1/2 ടീസ്പൂൺ*

*മല്ലിയില - ആവശ്യത്തിന്*

*വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ**
*തയ്യാറാക്കുന്ന വിധം***
*

ഒരു പാത്രത്തിൽ മൈദ, ഉപ്പ്, ഓയിൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. കുറച്ചു കുറച്ചായി വെള്ളം ഒഴിച്ച് ചപ്പാത്തി മാവിനേക്കാൾ അല്പം കൂടി കട്ടിയായി കുഴച്ചെടുക്കുക. ഇത് 20 മിനിറ്റ് മാറ്റി വെക്കുക.

ഒരു പാനിൽ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റുക. സവാള വഴന്നു വരുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല എന്നിവ ചേർക്കുക. ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ചിക്കൻ (അല്ലെങ്കിൽ വേവിച്ച ഉരുളക്കിഴങ്ങ്, കാരറ്റ്, പയർ എന്നിവ) ചേർത്ത് നന്നായി ഇളക്കുക.

അവസാനം മല്ലിയില ചേർത്ത് തീ അണയ്ക്കുക. മസാല തണുക്കാൻ അനുവദിക്കുക.  കുഴച്ചു വെച്ചിരിക്കുന്ന മാവിൽ നിന്നും ചെറിയ ഉരുളകൾ എടുത്ത് വളരെ കനം കുറച്ച് വട്ടത്തിൽ പരത്തുക.

ഇത് പകുതിയായി മുറിക്കുക (അർദ്ധവൃത്താകൃതിയിൽ). ഓരോ കഷ്ണവും ഒരു കോൺ (Cone) ആകൃതിയിൽ മടക്കി വശങ്ങൾ അല്പം വെള്ളം തൊട്ട് ഒട്ടിക്കുക. തയ്യാറാക്കിയ കോണിനുള്ളിലേക്ക് 1-2 സ്പൂൺ മസാല നിറയ്ക്കുക.

മുകൾഭാഗം വെള്ളം ഉപയോഗിച്ച് നന്നായി സീൽ ചെയ്യുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, ഇടത്തരം തീയിൽ (Medium Flame) ഇട്ട് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341755/how-to-prepare-crispy-samosa)