---
title: "സ്കൂൾ പരിഷ്കാരങ്ങൾ: പിൻബെഞ്ചും ബാഗ് ഭാരവും കുറയ്ക്കൽ നിർബന്ധമാക്കില്ല"
english_title: "Rear bench and bag weight reduction will not be mandatory"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341743/rear-bench-and-bag-weight-reduction-will-not-be-mandatory"
published_at: "2026-02-13T13:02:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ed3e2120f1_tru4.jpg"
keywords: []
---

# സ്കൂൾ പരിഷ്കാരങ്ങൾ: പിൻബെഞ്ചും ബാഗ് ഭാരവും കുറയ്ക്കൽ നിർബന്ധമാക്കില്ല

> **Lead Summary:** **തിരുവനന്തപുരം: [[truevisionnews.com]]** സ്കൂളുകളിലെ പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ ബാഗ് ഭാരം കുറയ്ക്കുന്നതിനുമുള്ള വിദഗ്ധ സമിതി റിപ്പോർട്ട് കരിക്കുലം കമ്മിറ്റി അംഗീകരിച്ചു.

## Article Content

**തിരുവനന്തപുരം: [[truevisionnews.com]]** സ്കൂളുകളിലെ പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ ബാഗ് ഭാരം കുറയ്ക്കുന്നതിനുമുള്ള വിദഗ്ധ സമിതി റിപ്പോർട്ട് കരിക്കുലം കമ്മിറ്റി അംഗീകരിച്ചു.

എന്നാൽ, ഈ നിർദ്ദേശങ്ങൾ എല്ലാ സ്കൂളുകളിലും ഒരേപോലെ അടിച്ചേൽപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. സ്കൂളുകളിലെ സ്ഥലപരിമിതിയും സാമ്പത്തിക സാഹചര്യങ്ങളും കണക്കിലെടുത്ത് പ്രായോഗികമായ മാറ്റങ്ങൾ മാത്രം അടുത്ത അധ്യയന വർഷം നടപ്പിലാക്കാനാണ് നിർദ്ദേശം.

കുട്ടികൾ കുറവായ ക്ലാസ് റൂമുകളിൽ 'U' ആകൃതിയിലുള്ള ഇരിപ്പിട ക്രമീകരണം പരീക്ഷിക്കാമെങ്കിലും വലിയ ക്ലാസുകളിൽ ഇത് നിർബന്ധമല്ല. ഭാവിയിൽ നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ പുതിയ ക്രമീകരണങ്ങൾക്കായി ഇടം കണ്ടെത്തണം.

കൂടാതെ, ബാഗിന്റെ ഭാരം കുറയ്ക്കാൻ ഒരു ദിവസം മൂന്നോ നാലോ വിഷയങ്ങൾ മാത്രം ഉൾപ്പെടുത്തി ടൈംടേബിൾ ക്രമീകരിക്കാനും ഡിജിറ്റൽ പാഠപുസ്തകങ്ങൾ പ്രയോജനപ്പെടുത്താനും നിർദ്ദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341743/rear-bench-and-bag-weight-reduction-will-not-be-mandatory)