---
title: " ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചു; തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം"
english_title: "Wild boar attacks plantation worker; tragic end"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341741/wild-boar-attacks-plantation-worker-tragic-end-NEW-"
published_at: "2026-02-13T12:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ed481116d4_DEAD.jpg"
keywords: []
---

#  ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചു; തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** **കൊല്ലം: **പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ഉപ്പുക്കുഴി സ്വദേശിയായ രഘുനാഥൻ ആണ് മരിച്ചത്.

## Article Content

**കൊല്ലം: **പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ഉപ്പുക്കുഴി സ്വദേശിയായ രഘുനാഥൻ ആണ് മരിച്ചത്.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് റബ്ബർ തോട്ടത്തിൽ വെച്ച് അപ്രതീക്ഷിതമായി കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.

പന്നിയുടെ ഇടിയിലും കുത്തേറ്റും സാരമായി പരിക്കേറ്റ രഘുനാഥനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341741/wild-boar-attacks-plantation-worker-tragic-end-NEW-)