---
title: "ശത്രുദോഷം മാറ്റാമെന്ന് വ്യാമോഹിപ്പിച്ചു; 14കാരിയെ പീഡിപ്പിച്ച പൂജാരി കസ്റ്റഡിയില്‍"
english_title: "Priest who raped 14-year-old girl in Kodungallur taken into custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341708/priest-who-raped-14-year-old-girl-in-kodungallur-taken-into-custody-new-"
published_at: "2026-02-13T11:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ec145e8b26_RAPE.jpg"
keywords: []
---

# ശത്രുദോഷം മാറ്റാമെന്ന് വ്യാമോഹിപ്പിച്ചു; 14കാരിയെ പീഡിപ്പിച്ച പൂജാരി കസ്റ്റഡിയില്‍

> **Lead Summary:** **തൃശൂര്‍: ** 14കാരിയെ പീഡിപ്പിച്ച പൂജാരി കസ്റ്റഡിയില്‍. കൊടുങ്ങല്ലൂര്‍ എടവിലങ്ങിലാണ് സംഭവം . എടവിലങ്ങ് സ്വദേശി ഷാജി ആണ് കസ്റ്റഡിയിലായത്.

## Article Content

**തൃശൂര്‍: ** 14കാരിയെ പീഡിപ്പിച്ച പൂജാരി കസ്റ്റഡിയില്‍. കൊടുങ്ങല്ലൂര്‍ എടവിലങ്ങിലാണ് സംഭവം . എടവിലങ്ങ് സ്വദേശി ഷാജി ആണ് കസ്റ്റഡിയിലായത്.

ശത്രുദോഷം മാറ്റിയെടുക്കാന്‍ എന്ന പേരില്‍ കുട്ടിയെ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. മൂന്ന് തവണ ഇയാൾ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ശത്രുദോഷം മാറ്റാൻ പ്രത്യേക പൂജകൾ വേണമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ കുട്ടിയെ കുടുക്കിയത്.

പീഡനവിവരം കുട്ടി പുറത്തുപറഞ്ഞതോടെയാണ് നാട്ടുകാരും വീട്ടുകാരും വിവരമറിയുന്നത്. ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341708/priest-who-raped-14-year-old-girl-in-kodungallur-taken-into-custody-new-)