---
title: "കാറ് ബൈക്കിലും ചരക്കുലോറിയിലും ഇടിച്ചു കയറി അപകടം; ഏഴുപേർക്ക് ദാരുണാന്ത്യം "
english_title: "Car, bike and lorry collide in accident; Seven people die tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341679/car-bike-and-lorry-collide-in-accident-seven-people-die-tragically"
published_at: "2026-02-13T10:30:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698eb02f3b9a9_accident.jpg"
keywords: []
---

# കാറ് ബൈക്കിലും ചരക്കുലോറിയിലും ഇടിച്ചു കയറി അപകടം; ഏഴുപേർക്ക് ദാരുണാന്ത്യം 

> **Lead Summary:** **ബെംഗളൂരു: **കാറ് ബൈക്കിലും ചരക്കുലോറിയിലും ഇടിച്ചു കയറി അപകടം. ഏഴ് മരണം. ബെംഗളൂരു റൂറൽ ജില്ലയിലെ ഹോസ്കോട്ടയിലാണ് സംഭവം

## Article Content

**ബെംഗളൂരു: **കാറ് ബൈക്കിലും ചരക്കുലോറിയിലും ഇടിച്ചു കയറി അപകടം. ഏഴ് മരണം. ബെംഗളൂരു റൂറൽ ജില്ലയിലെ ഹോസ്കോട്ടയിലാണ് സംഭവം

മരിച്ചവരിൽ ആറു പേരും കാറിൽ യാത്ര ചെയ്തിരുന്നവരാണ്. ബൈക്ക് യാത്രക്കാരനും അപകടത്തിൽ മരിച്ചു. ഹോസ്കോട്ട്-ദാബാസ്‌പേട്ട് ദേശീയപാതയിലാണ് അപകടം. ബെംഗളൂരു കൊത്തന്നൂർ സ്വദേശികൾക്കാണ് ജീവൻ നഷ്ടമായത്. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

അപകട വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. അവശിഷ്ടങ്ങൾ മാറ്റി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. അപകടത്തെ തുടർന്ന് തിരക്കേറിയ ദേശീയപാതയിലെ ഗതാഗതം കുറച്ച് നേരം തടസ്സപ്പെട്ടു.

അപകടത്തിൽ അമിതവേഗതയാണ് കാരണമെന്നാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്. കാർ നല്ല വേഗതയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341679/car-bike-and-lorry-collide-in-accident-seven-people-die-tragically)