---
title: "ഒരേസമയം രണ്ട് പ്രണയം; കാമുകന്റെ കൗമാരക്കാരിയായ സുഹൃത്തിനെ യുവതി വെടിവെച്ചു; യുവതിയും കാമുകനും പിടിയിൽ"
english_title: "Woman shoots boyfriend's teenage friend; woman and boyfriend arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341677/woman-shoots-boyfriends-teenage-friend-woman-and-boyfriend-arrested"
published_at: "2026-02-13T10:07:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698eaba8705d7_murder_19_yearsold.jpg"
keywords: []
---

# ഒരേസമയം രണ്ട് പ്രണയം; കാമുകന്റെ കൗമാരക്കാരിയായ സുഹൃത്തിനെ യുവതി വെടിവെച്ചു; യുവതിയും കാമുകനും പിടിയിൽ

> **Lead Summary:** മുംബൈ: ജനവാസമേഖലയെ നടുക്കി കൗമാരക്കാരിക്ക് നേരെ യുവതിയുടെ വെടിയുതിർക്കൽ. കാമുകന്റെ സുഹൃത്തായ 19-കാരിയെയാണ് 25-കാരിയായ യുവതി പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊലപ്പെടുത്തിയത്. മുംബൈ ശിവാജി നഗറിലെ ഫുർഖാനിയ മസ്ജിദ് മേഖലയിൽ ചൊവ്വാഴ്ചയായിരുന്നു ദാരുണമായ ഈ സംഭവം. ഷിഫ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 25-കാരിയായ യുവതിയെയും ഇവരുടെ കാമുകനായ 23-കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. ഷിഫയുടെ മുഖത്തും കവിളിലുമാണ് വെടിയേറ്റത്. തലയോട്ടി തകർത്താണ് വെടിയുണ്ട കടന്ന് പോയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ജനവാസ മേഖലയിൽ പട്ടാപ്പകൽ നടന്ന വെടിവയ്പ് വലിയ രീതിയിൽ ആളുകൾക്കിടയിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. യുവാവിന് ലഹരി സംഘങ്ങളുമായി ഉള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

## Article Content

മുംബൈ: ജനവാസമേഖലയെ നടുക്കി കൗമാരക്കാരിക്ക് നേരെ യുവതിയുടെ വെടിയുതിർക്കൽ. കാമുകന്റെ സുഹൃത്തായ 19-കാരിയെയാണ് 25-കാരിയായ യുവതി പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊലപ്പെടുത്തിയത്. മുംബൈ ശിവാജി നഗറിലെ ഫുർഖാനിയ മസ്ജിദ് മേഖലയിൽ ചൊവ്വാഴ്ചയായിരുന്നു ദാരുണമായ ഈ സംഭവം. ഷിഫ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 25-കാരിയായ യുവതിയെയും ഇവരുടെ കാമുകനായ 23-കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. ഷിഫയുടെ മുഖത്തും കവിളിലുമാണ് വെടിയേറ്റത്. തലയോട്ടി തകർത്താണ് വെടിയുണ്ട കടന്ന് പോയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ജനവാസ മേഖലയിൽ പട്ടാപ്പകൽ നടന്ന വെടിവയ്പ് വലിയ രീതിയിൽ ആളുകൾക്കിടയിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. യുവാവിന് ലഹരി സംഘങ്ങളുമായി ഉള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞാണ് ഷിഫ ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങിയത്. ശിവാജി നഗറിൽ വച്ച് ഷിഫ 25കാരിയെ കണ്ടു. ഇരുവർക്കുമിടയിലെ വാക്കേറ്റത്തിനിടെ 25കാരി വെടിയുതിർത്തുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. പോയിന്റ് ബ്ലാങ്കിൽ നിന്നുള്ള വെടിയേറ്റ് ഷിഫ സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. വെടിയൊച്ച കേട്ടെത്തിയ നാട്ടുകാരാണ് 19കാരിയെ ഘാട്ഖോപറിലെ ജാവാഡി ആശുപത്രിയിലെത്തിച്ചത്. പിന്നാലെ പൊലീസ് സംഘം ആശുപത്രിയിലെത്തി. വളരെ അടുത്ത് നിന്നുള്ള വെടിയേറ്റാണ് 19കാരി കൊല്ലപ്പെട്ടതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. വെടിയേറ്റ പരിക്കുകളേ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ തന്നെ 19കാരി മരിച്ചതായാണ് വിവരം. സംഭവത്തിന് പിന്നാലെ പൊലീസ് മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് അന്വേഷണം തുടങ്ങി. 12 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ മുംബൈ പൊലീസിന് സാധിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341677/woman-shoots-boyfriends-teenage-friend-woman-and-boyfriend-arrested)