---
title: "'അച്ഛനെ കൊല്ലാൻ അമ്മ മന്ത്രവാദം ചെയ്യുന്നു'; ജ്യോത്സ്യന്റെ വാക്ക് കേട്ട് മകൾ ചെയ്തത് കൊടുംക്രൂരത, അമ്മയെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊന്ന മകൾ അറസ്റ്റിൽ"
english_title: "Daughter arrested for suffocating mother with pillow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341675/daughter-arrested-for-suffocating-mother-with-pillow"
published_at: "2026-02-13T09:51:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ea8189783c_karnadaka_murder.jpg"
keywords: []
---

# 'അച്ഛനെ കൊല്ലാൻ അമ്മ മന്ത്രവാദം ചെയ്യുന്നു'; ജ്യോത്സ്യന്റെ വാക്ക് കേട്ട് മകൾ ചെയ്തത് കൊടുംക്രൂരത, അമ്മയെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊന്ന മകൾ അറസ്റ്റിൽ

> **Lead Summary:** **തുംകൂരു: [** അന്ധവിശ്വാസം ഒരു കുടുംബത്തെ തകർത്ത ഞെട്ടിക്കുന്ന വാർത്തയാണ് കർണാടകയിലെ തുംകൂരുവിൽ നിന്ന് പുറത്തുവരുന്നത്. സ്വന്തം അച്ഛനെ കൊലപ്പെടുത്താൻ അമ്മ ദുർമന്ത്രവാദം ചെയ്യുന്നുണ്ടെന്ന ജ്യോത്സ്യന്റെ വാക്ക് അന്ധമായി വിശ്വസിച്ച് 33-കാരിയായ മകൾ സുചിത്ര സ്വന്തം അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുംകൂരു താലൂക്കിലെ അനുപനഹള്ളി ഗ്രാമവാസിയായ പുഷ്പവതി ആണ് കൊല്ലപ്പെട്ടത്. തുംകൂരു നഗരത്തിലെ ശ്രീനഗറിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന സുചിത്ര, കുറച്ചുദിവസങ്ങൾക്ക് മുൻപാണ് അനുപനഹള്ളിയിലെ അമ്മയുടെ വീട്ടിലെത്തിയത്.

## Article Content

**തുംകൂരു: [** അന്ധവിശ്വാസം ഒരു കുടുംബത്തെ തകർത്ത ഞെട്ടിക്കുന്ന വാർത്തയാണ് കർണാടകയിലെ തുംകൂരുവിൽ നിന്ന് പുറത്തുവരുന്നത്. സ്വന്തം അച്ഛനെ കൊലപ്പെടുത്താൻ അമ്മ ദുർമന്ത്രവാദം ചെയ്യുന്നുണ്ടെന്ന ജ്യോത്സ്യന്റെ വാക്ക് അന്ധമായി വിശ്വസിച്ച് 33-കാരിയായ മകൾ സുചിത്ര സ്വന്തം അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുംകൂരു താലൂക്കിലെ അനുപനഹള്ളി ഗ്രാമവാസിയായ പുഷ്പവതി ആണ് കൊല്ലപ്പെട്ടത്. തുംകൂരു നഗരത്തിലെ ശ്രീനഗറിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന സുചിത്ര, കുറച്ചുദിവസങ്ങൾക്ക് മുൻപാണ് അനുപനഹള്ളിയിലെ അമ്മയുടെ വീട്ടിലെത്തിയത്.

തന്റെ അച്ഛനെ ഇല്ലാതാക്കാൻ അമ്മ മന്ത്രവാദം നടത്തുന്നുണ്ടെന്ന് ഒരു ജ്യോത്സ്യൻ സുചിത്രയോട് പറഞ്ഞിരുന്നു. ഈ വാക്കുകൾ കേട്ട് പ്രകോപിതയായ സുചിത്ര, രാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പുഷ്പവതിയെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇതൊരു സ്വാഭാവിക മരണമാണെന്ന് നാട്ടുകാരെയും ബന്ധുക്കളെയും വിശ്വസിപ്പിക്കാൻ സുചിത്ര ശ്രമിച്ചു. പോലീസിനെ അറിയിക്കാതെ മൃതദേഹം വേഗത്തിൽ സംസ്കരിക്കാനുള്ള ഒരുക്കങ്ങളും സുചിത്ര നടത്തിയിരുന്നു. എന്നാൽ പുഷ്പവതിയുടെ പെട്ടെന്നുള്ള മരണത്തിൽ ഗ്രാമവാസികൾക്ക് തോന്നിയ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. നാട്ടുകാർ പോലീസിനെ വിവരമറിയിച്ചതോടെ നടത്തിയ അന്വേഷണത്തിൽ സുചിത്ര പിടിയിലാവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341675/daughter-arrested-for-suffocating-mother-with-pillow)