---
title: "ഹരിതഗൃഹ വാതകം പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്ന കണ്ടെത്തൽ റദ്ദാക്കി ട്രംപ്"
english_title: "Trump reverses finding that greenhouse gases are harmful to public health"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341654/trump-reverses-finding-that-greenhouse-gases-are-harmful-to-public-health"
published_at: "2026-02-13T07:50:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698e8b35e28c5_8.jpg"
keywords: []
---

# ഹരിതഗൃഹ വാതകം പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്ന കണ്ടെത്തൽ റദ്ദാക്കി ട്രംപ്

> **Lead Summary:** **ഹ**രിതഗൃഹ വാതകങ്ങൾ പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്ന പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ കണ്ടെത്തൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കി.

## Article Content

**ഹ**രിതഗൃഹ വാതകങ്ങൾ പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്ന പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ കണ്ടെത്തൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കി.

ബരാക് ഒബാമയുടെ ഭരണകാലത്ത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കാർബൺ ഡൈ ഓക്‌സൈഡ്, മീഥെയ്ൻ തുടങ്ങി ആറ് വാതകങ്ങളെ അപകടകാരികളായി പ്രഖ്യാപിച്ചിരുന്നു. ഈ ഉത്തരവ് പിൻവലിക്കപ്പെട്ടതോടെ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ആഗോള നീക്കങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്.

പുതിയ തീരുമാനത്തോടെ വാഹനങ്ങൾ, വൈദ്യുത പ്ലാന്റുകൾ, എണ്ണ-വാതക മേഖലകൾ എന്നിവയിൽ നിന്നുള്ള പുക പുറന്തള്ളലിന് മേലുള്ള നിയന്ത്രണങ്ങൾ ഇല്ലാതാകും.

ഇത്തരത്തിൽ നിയമം ലഘൂകരിക്കുന്നതിലൂടെ രാജ്യത്തിന് ഒരു ട്രില്യൺ ഡോളറിലധികം ലാഭിക്കാമെന്നും ഊർജ്ജ-ഗതാഗത ചിലവുകൾ കുറയുമെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. ഒരു വാഹനത്തിന്റെ നിർമ്മാണ ചിലവിൽ ഏകദേശം 2400 ഡോളറിന്റെ കുറവുണ്ടാകുമെന്ന് വൈറ്റ് ഹൗസ് അവകാശപ്പെടുന്നു.

എന്നാൽ, നിയമം റദ്ദാക്കിയ നടപടിക്കെതിരെ കടുത്ത വിമർശനവുമായി പരിസ്ഥിതി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാകുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ ഈ നീക്കം പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341654/trump-reverses-finding-that-greenhouse-gases-are-harmful-to-public-health)