---
title: "അധ്യയന വർഷം തുടങ്ങാൻ മൂന്ന് മാസം മുൻപേ പാഠപുസ്തകങ്ങൾ റെഡി; ഉദ്ഘാടനം ഇന്ന്"
english_title: "Textbooks ready three months before the start of the academic year; inauguration today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341649/textbooks-ready-three-months-before-the-start-of-the-academic-year-inauguration-today"
published_at: "2026-02-13T06:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698e7e6d8a560_4.jpg"
keywords: []
---

# അധ്യയന വർഷം തുടങ്ങാൻ മൂന്ന് മാസം മുൻപേ പാഠപുസ്തകങ്ങൾ റെഡി; ഉദ്ഘാടനം ഇന്ന്

> **Lead Summary:** **തിരുവനന്തപുരം: **വരാനിരിക്കുന്ന അധ്യയന വർഷത്തിലേക്കുള്ള പാഠപുസ്തകങ്ങളുടെയും യൂണിഫോമുകളുടെയും വിതരണോദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **വരാനിരിക്കുന്ന അധ്യയന വർഷത്തിലേക്കുള്ള പാഠപുസ്തകങ്ങളുടെയും യൂണിഫോമുകളുടെയും വിതരണോദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിനായി 79 ലക്ഷത്തോളം പാഠപുസ്തകങ്ങളാണ് ഇതിനോടകം അച്ചടി പൂർത്തിയാക്കി തയ്യാറാക്കിയിരിക്കുന്നത്.

മേയ് മാസത്തോടുകൂടി വിതരണ പ്രക്രിയ പൂർണ്ണമായും അവസാനിപ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. സാധാരണയായി സ്കൂൾ തുറക്കുന്ന സമയത്ത് നടക്കാറുള്ള ഈ നടപടി ഇത്രയും നേരത്തെ ആരംഭിക്കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ്.

കഴിഞ്ഞ വർഷം മാർച്ചിൽ തുടങ്ങി മേയ് മാസത്തിൽ പൂർത്തിയാക്കിയ വിതരണ രീതി ഇത്തവണ കൂടുതൽ വേഗത്തിലാക്കി മാതൃകയാവുകയാണ് സർക്കാർ.

പാഠപുസ്തകങ്ങൾക്കൊപ്പം സൗജന്യ കൈത്തറി യൂണിഫോമുകളുടെ വിതരണവും ഇന്നുതന്നെ ആരംഭിക്കും. സംസ്ഥാനത്തെ ഏകദേശം എട്ട് ലക്ഷത്തിലധികം കുട്ടികൾക്കാണ് ഈ വർഷം യൂണിഫോമുകൾ ലഭിക്കുക.

അധ്യയന വർഷം തുടങ്ങുന്നതിന് മാസങ്ങൾക്ക് മുൻപേ പഠനസാമഗ്രികൾ ലഭ്യമാക്കുന്നത് വഴി കൃത്യസമയത്ത് ക്ലാസുകൾ തുടങ്ങാനും കുട്ടികൾക്ക് മുൻകൂട്ടി തയ്യാറെടുക്കാനും സാധിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341649/textbooks-ready-three-months-before-the-start-of-the-academic-year-inauguration-today)