---
title: "ബംഗ്ലാദേശിൽ ബി.എൻ.പിക്ക് വൻ വിജയം; താരിഖ് റഹ്മാൻ പ്രധാനമന്ത്രിയാകുമെന്ന് സൂചന"
english_title: "BNP wins big in Bangladesh; Tariq Rahman likely to become Prime Minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341648/bnp-wins-big-in-bangladesh-tariq-rahman-likely-to-become-prime-minister"
published_at: "2026-02-13T06:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698e79845f926_3.jpg"
keywords: []
---

# ബംഗ്ലാദേശിൽ ബി.എൻ.പിക്ക് വൻ വിജയം; താരിഖ് റഹ്മാൻ പ്രധാനമന്ത്രിയാകുമെന്ന് സൂചന

> **Lead Summary:** **ബം**ഗ്ലാദേശിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വമ്പിച്ച വിജയം സ്വന്തമാക്കി. 2024-ലെ ജൂലൈ വിപ്ലവത്തെത്തുടർന്ന് ഷെയ്ഖ് ഹസീന അധികാരം വിട്ടൊഴിഞ്ഞ ശേഷം രാജ്യത്ത് നടക്കുന്ന ആദ്യത്തെ ജനാധിപത്യ തെരഞ്ഞെടുപ്പാണിത്. ലഭ്യമായ ഫലങ്ങൾ പ്രകാരം കേവലഭൂരിപക്ഷത്തിന് ആവശ്യമായ 151 സീറ്റുകൾ പിന്നിട്ട് ബി.എൻ.പി മുന്നേറുകയാണ്.

## Article Content

**ബം**ഗ്ലാദേശിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വമ്പിച്ച വിജയം സ്വന്തമാക്കി. 2024-ലെ ജൂലൈ വിപ്ലവത്തെത്തുടർന്ന് ഷെയ്ഖ് ഹസീന അധികാരം വിട്ടൊഴിഞ്ഞ ശേഷം രാജ്യത്ത് നടക്കുന്ന ആദ്യത്തെ ജനാധിപത്യ തെരഞ്ഞെടുപ്പാണിത്. ലഭ്യമായ ഫലങ്ങൾ പ്രകാരം കേവലഭൂരിപക്ഷത്തിന് ആവശ്യമായ 151 സീറ്റുകൾ പിന്നിട്ട് ബി.എൻ.പി മുന്നേറുകയാണ്.

നിലവിൽ 185 സീറ്റുകളിലാണ് ബി.എൻ.പി വിജയം രേഖപ്പെടുത്തിയത്. ബി.എൻ.പിയുടെ സഖ്യകക്ഷിയായ ജമാഅത്ത് മുന്നണി 56 സീറ്റുകളിൽ വിജയിച്ചു. മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും ബി.എൻ.പി അധ്യക്ഷനുമായ താരിഖ് റഹ്മാൻ ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്നാണ് സൂചനകൾ. 17 വർഷം നീണ്ട പ്രവാസ ജീവിതത്തിന് ശേഷമാണ് അദ്ദേഹം രാജ്യത്തേക്ക് തിരിച്ചെത്തിയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സർവേകളിലും താരിഖ് റഹ്മാന് വലിയ ജനപിന്തുണ ലഭിച്ചിരുന്നു.

രാജ്യത്തെ വോട്ടിംഗ് ശതമാനം 48 ആയി രേഖപ്പെടുത്തി. ചിലയിടങ്ങളിൽ നേരിയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും വോട്ടെടുപ്പ് പ്രക്രിയ സുഗമമായാണ് നടന്നത്. വർഷങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് ശേഷം ബംഗ്ലാദേശ് ഒരു പുതിയ ജനാധിപത്യ ഭരണകൂടത്തിലേക്ക് മാറുന്ന കാഴ്ചയാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341648/bnp-wins-big-in-bangladesh-tariq-rahman-likely-to-become-prime-minister)