---
title: "നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് പ്രചാരണ സമിതിയെ നയിക്കാൻ രമേശ് ചെന്നിത്തല"
english_title: "Assembly elections; Ramesh Chennithala to lead Congress campaign committee"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341645/assembly-elections-ramesh-chennithala-to-lead-congress-campaign-committee"
published_at: "2026-02-13T06:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698e73ad9b944_1.jpg"
keywords: []
---

# നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് പ്രചാരണ സമിതിയെ നയിക്കാൻ രമേശ് ചെന്നിത്തല

> **Lead Summary:** **ന്യൂഡൽഹി: **വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി കോൺഗ്രസ് പാർട്ടിയുടെ പ്രചാരണ, പ്രകടനപത്രിക സമിതികളെ എ.ഐ.സി.സി പ്രഖ്യാപിച്ചു.

## Article Content

**ന്യൂഡൽഹി: **വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി കോൺഗ്രസ് പാർട്ടിയുടെ പ്രചാരണ, പ്രകടനപത്രിക സമിതികളെ എ.ഐ.സി.സി പ്രഖ്യാപിച്ചു.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രചാരണ സമിതിയുടെ ചെയർമാൻ. ശശി തരൂർ എം.പി കോ-ചെയർമാനായും ഷാഫി പറമ്പിൽ എം.പി കൺവീനറായും പ്രവർത്തിക്കും.

ഹൈബി ഈഡൻ, റോജി എം. ജോൺ, സി.ആർ. മഹേഷ്, മാത്യു കുഴൽനാടൻ, രമ്യ ഹരിദാസ്, എം. ലിജു, ദീപ്തി മേരി വർഗീസ് എന്നിവരാണ് പ്രചാരണ സമിതിയിലെ മറ്റ് പ്രധാന അംഗങ്ങൾ. തിരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കുന്ന സമിതിയുടെ അധ്യക്ഷനായി ബെന്നി ബഹന്നാൻ എം.പിയെ നിയോഗിച്ചു. കൊടിക്കുന്നിൽ സുരേഷ് കോ-ചെയർമാനായും, ഡീൻ കുര്യാക്കോസ്, ജെബി മേത്തർ എന്നിവർ അംഗങ്ങളായും പ്രകടനപത്രിക കമ്മിറ്റിയിൽ പ്രവർത്തിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341645/assembly-elections-ramesh-chennithala-to-lead-congress-campaign-committee)