---
title: "മദ്യത്തിന് പേരിടൽ മത്സരം; ഹൈക്കോടതി സ്റ്റേ ചെയ്തു"
english_title: "High Court stays liquor naming contest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341639/high-court-stays-liquor-naming-contest-NEW"
published_at: "2026-02-12T22:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698e0a0f94658_23.jpg"
keywords: []
---

# മദ്യത്തിന് പേരിടൽ മത്സരം; ഹൈക്കോടതി സ്റ്റേ ചെയ്തു

> **Lead Summary:** മദ്യത്തിന് പേരിടൽ മത്സരത്തിന്റെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കൊല്ലത്ത് നിന്നുള്ള കോൺഗ്രസ് നേതാവ് എം.എം. സഞ്ജീവ് കുമാർ നൽകിയ ഹർജിയിലാണ് കോടതി നടപടി.

## Article Content

മദ്യത്തിന് പേരിടൽ മത്സരത്തിന്റെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കൊല്ലത്ത് നിന്നുള്ള കോൺഗ്രസ് നേതാവ് എം.എം. സഞ്ജീവ് കുമാർ നൽകിയ ഹർജിയിലാണ് കോടതി നടപടി.

പൊതുജനങ്ങളോട് മദ്യത്തിന് പേരിടാൻ ആവശ്യപ്പെടുന്നത് അബ്കാരി ചട്ടത്തിന്റെ ലംഘനമാണെന്ന് സഞ്ജീവ് ഹർജിയിൽ ചൂണ്ടിക്കാട്ടി. സർക്കാർ സ്ഥാപനം തന്നെ മദ്യവില്പനയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണിതെന്നും ബെവ്‌കോയുടെ നീക്കം തെറ്റാണെന്നും ഇത് പിൻവലിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ മലബാർ ഡിസ്റ്റിലറീസിനോട് മറുപടി സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341639/high-court-stays-liquor-naming-contest-NEW)