---
title: "രക്തബന്ധം ചോരയിൽ മുങ്ങി! കൊല്ലത്ത് സഹോദരങ്ങൾ തമ്മിൽ സംഘർഷം; അനിയൻ ചേട്ടനെ കൊലപ്പെടുത്തി"
english_title: "Conflict between brothers in Kollam; Brother kills brother"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341614/conflict-between-brothers-in-kollam-brother-kills-brother-new"
published_at: "2026-02-12T17:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698dbdc020f1e_CRIME.jpg"
keywords: []
---

# രക്തബന്ധം ചോരയിൽ മുങ്ങി! കൊല്ലത്ത് സഹോദരങ്ങൾ തമ്മിൽ സംഘർഷം; അനിയൻ ചേട്ടനെ കൊലപ്പെടുത്തി

> **Lead Summary:** **കൊല്ലം : ** കൊല്ലം ഇരവിപുരത്ത് സഹോദരങ്ങൾ തമ്മിൽ സംഘർഷം. ഒരാൾ മരിച്ചു. ഇളയ സഹോദരനായ കെനിലിന്റെ അടിയേറ്റ് മൂത്ത സഹോദരൻ മരിച്ചു. മൂത്ത സഹോദരൻ അനിലാണ് മരിച്ചത്. രണ്ടുപേർക്കും മാനസികരോഗം ഉണ്ടായിരുന്നതായിരുന്നതായും ചികിത്സയിൽ കഴിഞ്ഞിരുന്നതായും പൊലീസ് അറിയിച്ചു.

## Article Content

**കൊല്ലം : ** കൊല്ലം ഇരവിപുരത്ത് സഹോദരങ്ങൾ തമ്മിൽ സംഘർഷം. ഒരാൾ മരിച്ചു. ഇളയ സഹോദരനായ കെനിലിന്റെ അടിയേറ്റ് മൂത്ത സഹോദരൻ മരിച്ചു. മൂത്ത സഹോദരൻ അനിലാണ് മരിച്ചത്. രണ്ടുപേർക്കും മാനസികരോഗം ഉണ്ടായിരുന്നതായിരുന്നതായും ചികിത്സയിൽ കഴിഞ്ഞിരുന്നതായും പൊലീസ് അറിയിച്ചു.

ഇവരുടെ വീട്ടിൽ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. പിന്നാലെയാണ് കെനിൽ അനിലിനെ തടിക്കഷ്ണം ഉപയോഗിച്ച് തലക്കടിച്ചത്. അനിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് സംഭവം നടന്നത്. കെനിലിനെ ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. കെനിലിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കി. നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341614/conflict-between-brothers-in-kollam-brother-kills-brother-new)