---
title: "സോഷ്യൽ മീഡിയ അഡിക്ഷനെ ചൊല്ലി തർക്കം: പ്രകോപനത്തിൽ പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ 27 വയസ്സുകാരിയായ യൂട്യൂബർ അറസ്റ്റിൽ"
english_title: "27 year old YouTuber arrested for killing father by slitting his throat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341605/27-year-old-youtuber-arrested-for-killing-father-by-slitting-his-throat"
published_at: "2026-02-12T16:19:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698db0cbe8b99_crime.jpg"
keywords: []
---

# സോഷ്യൽ മീഡിയ അഡിക്ഷനെ ചൊല്ലി തർക്കം: പ്രകോപനത്തിൽ പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ 27 വയസ്സുകാരിയായ യൂട്യൂബർ അറസ്റ്റിൽ

> **Lead Summary:** **( **[www.truevisionnews.com]** ) **ഛത്തീസ്ഗഡിലെ റായ്പൂരിൽ പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ 27 വയസ്സുകാരിയായ യൂട്യൂബറെ അറസ്റ്റ് ചെയ്ത് പൊലീസ്. സോഷ്യൽ മീഡിയ ഉപയോഗത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് പറയുന്നു. ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ ഹാർദി ബസാറിലെ റാലിയ ഗ്രാമത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് കൊലപാതകം നടക്കുന്നത്.

## Article Content

**( **[www.truevisionnews.com]** ) **ഛത്തീസ്ഗഡിലെ റായ്പൂരിൽ പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ 27 വയസ്സുകാരിയായ യൂട്യൂബറെ അറസ്റ്റ് ചെയ്ത് പൊലീസ്. സോഷ്യൽ മീഡിയ ഉപയോഗത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് പറയുന്നു. ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ ഹാർദി ബസാറിലെ റാലിയ ഗ്രാമത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് കൊലപാതകം നടക്കുന്നത്.

ഗീത കേവത് എന്ന യുവതിയാണ് തന്റെ പിതാവ് അശോക് കുമാർ കേവതിനെ ഉറക്കത്തിനിടയിൽ അരിവാൾ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതക ദിവസം പുലർച്ചെ രണ്ട് മണിയോടെ ഗീത തന്റെ യൂട്യൂബ് ചാനലിന് വേണ്ടിയുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് പിതാവുമായി വാക്കേറ്റമുണ്ടാവുകയും അശോക് മകളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.

തർക്കത്തിനിടെ ഗീതയെ അധിക്ഷേപിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. തുടർന്ന് ഗീത അരിവാൾ ഉപയോഗിച്ച് പിതാവിന്റെ കഴുത്തിലും താടിയെല്ലിലും വെട്ടുകയായിരുന്നു. അശോക് സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം ഗീത തന്നെയാണ് ബന്ധുക്കളെ വിവരം അറിയിച്ചത് എന്നാണ് സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്.

സംഭവം അറിഞ്ഞ ഉടൻ തന്നെ ഹാർദി ബസാർ പൊലീസ് സ്ഥലത്തെത്തുകയും യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അശോക് കുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341605/27-year-old-youtuber-arrested-for-killing-father-by-slitting-his-throat)